തമിഴ്​നാട്​ സ്​പെഷൽ സൂപ്പർ തൈര്​ സാദം

ചോറൽപം കൂടുതലായി​പ്പോയോ? പേടിക്കണ്ട, തമിഴ്​നാട്​ സ്​പെഷൽ സൂപ്പർ തൈര്​ സാദം ഉണ്ടാക്കാം.

ആവശ്യമുള്ളവ
വേവിച്ച്​ തണുപ്പിച്ച ചോറ്​ -2 കപ്പ്​
തൈര്​ -2 കപ്പ്​
കറിവേപ്പില -2 തണ്ട്​
വറ്റൽ മുളക്​ -2 എണ്ണം
പച്ചമുളക്​ -2 എണ്ണം
ഇഞ്ചി -ചെറിയ കഷണം
ഉപ്പ്​, കടുക്​, എണ്ണ -ആവശ്യത്തിന്​
കായം -കാൽ ടീസ്​പൂൺ

തയാറാക്കുന്ന വിധം
ചോറ്​ നന്നായി വെന്തശേഷം തണുപ്പിച്ചുവെക്കണം. തൈര്​ നന്നായി ഉപ്പുചേർത്ത്​ ഉടച്ച്​ ചോറിലേക്ക്​ മിക്​സ്​ ചെയ്യണം. പാനിൽ ഒായിൽ​െവച്ച്​ ചൂടാക്കി കടുക്, വറ്റൽ മുളക്​, കറിവേപ്പില എന്നിവ വറു​െത്തടുക്കണം. ഇതിലേക്ക്​ ഇഞ്ചി, പച്ചമുളക്​, കായം എന്നിവ ചേർത്ത്​ വഴറ്റാം. ഇത്​ ചോറിലേക്ക്​ ചേർത്ത്​ നന്നായി ഇളക്കി മിക്​സ്​ ചെയ്യണം. തൈര്​ സാദം റെഡി. ഇനിയിത്​ അച്ചാറോ പപ്പടമോ കൂട്ടി കഴിക്കാം.

Tags:    
News Summary - tamilnadu special thairu sadam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.