ആവശ്യമുള്ള സാധനങ്ങൾ:
തയാറാക്കുന്ന രീതി:
ചിക്കൻ കഴുകി ചെറു കഷണങ്ങളാക്കി വെക്കുക, പാത്രത്തിൽ ഒരു ടേബിൾസ്പൂൺ ഉപ്പ്, കറിവേപ്പില എന്നിവ ഇട്ട് കഴുകി വെച്ച ചിക്കൻ അതിലേക്ക് ഇട്ട് കൈ കൊണ്ട് നന്നായി കുഴക്കുക. ഇത് വെള്ളത്തോടൊപ്പം ഒരു കുക്കറിലേക്ക് ഇട്ട് ഒരു വിസിൽ വരുന്നത് വരെ വേവിക്കുക, ശേഷം ചൂടാറാൻ വെക്കുക. ചുവട് കട്ടിയുള്ള പാനിൽ മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, കറിവേപ്പില എന്നിവ ഇട്ട് നന്നായി മൂപ്പിക്കുക.
പച്ചമണം പോയി കഴിഞ്ഞാൽ തക്കാളി അരിഞ്ഞു വെച്ചത് ചേർത്ത് എണ്ണ തെളിയും വരെ വഴറ്റുക ഒരു ടേബിൾ സ്പൂൺ മുളക് പൊടി കൂടി ചേർത്ത് വഴറ്റുക, ഇതിലേക്ക് വേവിച്ചു വെച്ച ചിക്കൻ കഷണങ്ങൾ ചാറോടെ വഴറ്റിയതിലേക്ക് ചേർത്ത് യോജിപ്പിക്കുക. പാകത്തിന് ഉപ്പ് ചേർക്കുക. ചിക്കനും തക്കാളി മസാലയും നല്ല പോലെ പിടിക്കുന്നത് വരെ ഇളക്കിക്കൊടുക്കുക. ചിക്കനിൽ തക്കാളി മസാല പിടിച്ചു കഴിഞ്ഞു പാകത്തിന് കുറുകിയാൽ അടുപ്പിൽ നിന്ന് ഇറക്കി വെക്കാം. ചപ്പാത്തിക്കൊപ്പം കഴിക്കാൻ ടൊമാറ്റോ ചിക്കൻ നല്ലതാണ്.
തയാറാക്കിയത്: അജിനാഫ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.