ആവശ്യമുള്ള സാധനങ്ങൾ:
1. വെള്ളരിക്ക കഷണങ്ങള്‍ ആക്കിയത് -ഒരു കപ്പ്
- പച്ചമ ുളക് നെടുകെ പിളര്‍ന്നത് -മൂന്ന്
- മഞ്ഞള്‍പൊടി -കാല് ടീസ്പൂണ്‍
- കറിവേപ്പില -ഒരു തണ് ട്
2. അരപ്പിന്
- ജീരകം -ഒരു നുള്ള്
- ചുവന്നുള്ളി -രണ്ട് അല്ലി
- തേങ്ങ തിരുമ്മിയത് -കാല് കപ്പ്
- കറിവേപ്പില -ഒരു തണ്ട്
- 3. തൈര് -മൂന്ന് കപ്പ്
4. താളിക്കാന്‍
- എണ്ണ -രണ്ടു ടീസ്പൂണ്‍
- ചുമന്നുള്ളി -രണ്ടോ മൂന്നോ അല്ലി (വട്ടത്തില്‍ അരിഞ്ഞത്)
- കടുക് -ഒരു ടീസ്പൂണ്‍
- വറ്റല്‍മുളക് -രണ്ട്
- കറിവേപ്പില -ഒരു തണ്ട്
- കറിവേപ്പില -കുറച്ച്
- 5. ഉപ്പ് -പാകത്തിന്
തയാറാക്കുന്ന വിധം:
- വെള്ളരിക്ക പച്ചമുളകും പൊടികളും ചേര്‍ത്ത് ആവശ്യമായ വെള്ളം ഒഴിച്ച് വേവിക്കുക.
- തേങ്ങയും ജീരകവും ഉള്ളിയും കറിവേപ്പിലയും വെണ്ണപോലെ മയത്തില്‍ അരച്ചെടുക്കുക.
- ഈ അരപ്പ് തൈരുമായി നന്നായി യോജിപ്പിക്കുക. ഉപ്പും ചേര്‍ക്കണം.
- വെള്ളരിക്ക വെന്തതിനുശേഷം തീ വളരെ കുറച്ച് തൈര് ഒഴിച്ച് തുടരെ ഇളക്കിക്കൊണ്ടിരിക്കുക. അല്ലെങ്കില്‍ കറി പിരിഞ്ഞുപോകും.
- ചെറുതായി ആവി വന്നു തുടങ്ങുമ്പോള്‍ തീ അണക്കുക. പിെന്നയും കുറച്ച് നേരംകൂടി ഇളക്കുക.
- എണ്ണയില്‍ കടുകും വറ്റൽമുളകും കറിവേപ്പിലയും താളിച്ച് കറിയില്‍ ഒഴിക്കുക.
വെള്ളരിക്ക മോരുകറി റെഡി...
തയാറാക്കിയത്: അജിനാഫ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.