വൈറ്റിഷ് സലാഡ്

ചേരുവകൾ:

  • വെള്ള കടല- 200 ഗ്രാം
  • സവാള - ഒന്ന്​  വലുത്
  • കക്കിരി-രണ്ട്​  എണ്ണം
  • തേങ്ങ-രണ്ട്​  ടേബിൾസ്​പൂൺ
  • വെണ്ണ- 50 ഗ്രാം
  • കുരുമുളക് പൊടി-അര ടീ സ്​പൂൺ
  • ചെറുനാരങ്ങ-1 ടീ സ്​പൂൺ
  • മല്ലിയില- ആവശൃത്തിന്
  • കറിവേപ്പില-ആവശൃത്തിന്

തയ്യാറാക്കുന്ന വിധം: 

വെള്ളക്കടല രണ്ട്​ മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെച്ചതിനു ശേഷം വേവിച്ചു മാറ്റി വെക്കുക. പാനിൽ വെണ്ണ ചൂടാക്കി അതിൽ സവാളയും കക്കിരിയും ആവശൃത്തിന് ഉപ്പും ചേർത്ത് ഒരു മിനിറ്റ് വഴറ്റുക (നിറം മാറരുത്). ഇതിലേക്ക് തേങ്ങയും കടലയും ചേർത്ത് വഴറ്റുക. മല്ലിയിലയും കുരുമുളക് പൊടിയുമിട്ടതിനു ശേഷം തീ ഓഫ് ചെയ്യുക. ചെറുനാരങ്ങനീര് തളിച്ച് വിളമ്പാം. ഹെൽത്തി സലാഡ് തയ്യാർ. 

തയാറാക്കിയത്: ഷഹീന നൗമൽ
 

Tags:    
News Summary - Whitish Salad -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.