ഡോ. ​സു​ബൈ​ർ മേ​ട​മ്മ​ൽ റി​യാ​ദ് മ​ൽ​ഹ​മി​ലെ ഫാ​ൽ​ക്ക​ൺ മേ​ള ന​ഗ​രി​യി​ൽ

സൗ​​ദി ഫാ​​ൽ​​ക്ക​​ൺ മേ​​ള​​യി​​ൽ ശ്ര​​ദ്ധേ​​യ​​നാ​​യി മ​​ല​​യാ​​ളി ജ​​ന്തു​​ശാ​​സ്ത്ര​​ജ്ഞ​​ൻ

റി​​യാ​​ദ്: അ​​റേ​​ബ്യ​​ൻ പാ​​ര​​മ്പ​​ര്യ​​വേ​​ഷം ധ​​രി​​ച്ച് അ​​റ​​ബി ഭാ​​ഷാ​​വ​​ഴ​​ക്ക​​ത്തോ​​ടെ വേ​​ട്ട​​പ്പ​​ക്ഷി​​യെ കു​​റി​​ച്ച് ക്ലാ​​സെ​​ടു​​ത്ത് മ​​ല​​യാ​​ളി ജ​​ന്തു​​ശാ​​സ്ത്ര​​ജ്ഞ​​ൻ. റി​​യാ​​ദി​​ൽ ആ​​രം​​ഭി​​ച്ച ഇ​​ന്റ​​ർ​​നാ​​ഷ​​ന​​ൽ സൗ​​ദി ഫാ​​ൽ​​ക്ക​​ൺ​​സ് ആ​​ൻ​​ഡ് ഹ​​ണ്ടി​​ങ് എ​​ക്സി​​ബി​​ഷ​​ന്റെ ര​​ണ്ടാം​​പ​​തി​​പ്പി​​ൽ ശ്ര​​ദ്ധേ​​യ സാ​​ന്നി​​ധ്യ​​മാ​​വു​​ക​​യാ​​ണ് കാ​​ലി​​ക്ക​​റ്റ് യൂ​​നി​​വേ​​ഴ്സി​​റ്റി​​യി​​ലെ ജ​​ന്തു​​ശാ​​സ്ത്ര വി​​ഭാ​​ഗം അ​​സി. പ്ര​​ഫ​​സ​​റാ​​യ ഡോ. ​​സു​​ബൈ​​ർ മേ​​ട​​മ്മ​​ൽ. സൗ​​ദി കി​​രീ​​ടാ​​വ​​കാ​​ശി അ​​മീ​​ർ മു​​ഹ​​മ്മ​​ദ് ബി​​ൻ സ​​ൽ​​മാ​​ൻ ചെ​​യ​​ർ​​മാ​​നാ​​യ സൗ​​ദി ഫാ​​ൽ​​ക്ക​​ൺ​​സ് ക്ല​​ബ് അ​​ദ്ദേ​​ഹ​​ത്തെ ക്ഷ​​ണി​​ച്ചു​​വ​​രു​​ത്തി​​യ​​താ​​ണ്. യൂ​​നി​​വേ​​ഴ്സി​​റ്റി കാ​​മ്പ​​സി​​നു​​ള്ളി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന അ​​ന്ത​​ർ​​ദേ​​ശീ​​യ പ​​ക്ഷി​​ഗ​​വേ​​ഷ​​ണ കേ​​ന്ദ്രം കോ​​ഓ​​ഡി​​​നേ​​റ്റ​​ർ​​കൂ​​ടി​​യാ​​ണ് ഡോ. ​​സു​​ബൈ​​ർ.

റി​​യാ​​ദി​​ൽ​​നി​​ന്ന് 74 കി​​ലോ​​മീ​​റ്റ​​റ​​ക​​ലെ മ​​ൽ​​ഹ​​മി​​ൽ സൗ​​ദി ഫാ​​ൽ​​ക്ക​​ൺ​​സ് ക്ല​​ബ് ആ​​സ്ഥാ​​ന​​ത്ത് വ്യാ​​ഴാ​​ഴ്ച​​യാ​​ണ് മേ​​ള ആ​​രം​​ഭി​​ച്ച​​ത്. സെ​​പ്റ്റം​​ബ​​ർ മൂ​​ന്നു​​വ​​രെ നീ​​ളു​​ന്ന മേ​​ള​​യി​​ൽ എ​​ല്ലാ ദി​​വ​​സ​​വും വൈ​​കീ​​ട്ട് നാ​​ലു മു​​ത​​ൽ രാ​​ത്രി 11 വ​​രെ​​യാ​​ണ് ശി​​ൽ​​പ​​ശാ​​ല​​യും മു​​ഖാ​​മു​​ഖ​​വും. രാ​​ജ്യ​​ത്തെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ​നി​ന്ന് തി​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട സ്കൂ​​ൾ, കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് വേ​​ണ്ടി​​യാ​​ണ് ശി​​ൽ​​പ​​ശാ​​ല. ഫാ​​ൽ​​ക്ക​​ണു​​ക​​ളും അ​​വ​​യു​​ടെ പ​​രി​​പാ​​ല​​ന​​വും സം​​ബ​​ന്ധി​​ച്ച് സൗ​​ദി യു​​വ​​ത​​ല​​മു​​റ​​യി​​ൽ അ​​വ​​ബോ​​ധം വ​​ള​​ർ​​ത്താ​​നു​​ള്ള ഈ ​​പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യി 'ഇ​​ൻ​​ട്രാ​​ക്ടി​​വ് ഫാ​​ൽ​​ക്ക​​ൺ സോ​​ണി'​​ൽ സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്കാ​​യി മു​​ഖാ​​മു​​ഖം പ​​രി​​പാ​​ടി​​യും അ​​ദ്ദേ​​ഹം ന​​യി​​ക്കു​​ന്നു.

ഫാ​​ൽ​​ക്ക​​ൺ പ​​ക്ഷി​​ക​​ളെ കു​​റി​​ച്ച് ഗ​​വേ​​ഷ​​ണം ന​​ട​​ത്തി ഡോ​​ക്ട​​റേ​​റ്റ് നേ​​ടി​​യ ഏ​​ക ഏ​​ഷ്യ​​ക്കാ​​ര​​ൻ എ​​ന്ന നി​​ല​​യി​​ൽ സൗ​​ദി​​യി​​ൽ ല​​ഭി​​ച്ച ഈ ​​അ​​വ​​സ​​രം ഒ​​രു അം​​ഗീ​​കാ​​ര​​മാ​​യാ​​ണ് അ​​ദ്ദേ​​ഹം കാ​​ണു​​ന്ന​​ത്. പ​​ക്ഷി​​ക​​ളു​​ടെ ലേ​​ലം, സൗ​​ന്ദ​​ര്യ മ​​ത്സ​​രം, പ​​റ​​ക്ക​​ൽ മ​​ത്സ​​രം, വേ​​ട്ട മ​​ത്സ​​രം, ഈ ​​വി​​ഷ​​യ​​ത്തി​​ലെ കോ​​ൺ​​ഫ​​റ​​ൻ​​സ് തു​​ട​​ങ്ങി വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി ന​​ട​​ക്കു​​ന്ന ഈ ​​മേ​​ള​​യി​​ലാ​​ണ് ലോ​​ക​​ത്ത് ഏ​​റ്റ​​വും വ​​ലി​​യ വി​​ല​​ക്ക് പ​​ക്ഷി​​ക​​ളു​​ടെ വി​​ൽ​​പ​​ന ന​​ട​​ക്കു​​ന്ന​​തും. അ​​ത്ത​​ര​​ത്തി​​ലൊ​​രു മേ​​ള​​യു​​ടെ ര​​ണ്ടാം പ​​തി​​പ്പി​​ൽ​​ത​​ന്നെ പ​​​ങ്കെ​​ടു​​ക്കാ​​ൻ ക​​ഴി​​യു​​ന്ന​​ത് ത​​നി​​ക്കും കാ​​ലി​​ക്ക​​റ്റ് യൂ​​നി​​വേ​​ഴ്സി​​റ്റി ജ​​ന്തു​​ശാ​​സ്ത്ര വി​​ഭാ​​ഗ​​ത്തി​​നും അ​​ഭി​​മാ​​നം ന​​ൽ​​കു​​ന്ന​​താ​​ണെ​​ന്നും ഡോ. ​​സു​​ബൈ​​ർ മേ​​ട​​മ്മ​​ൽ 'ഗ​​ൾ​​ഫ് മാ​​ധ്യ​​മ'​​ത്തോ​​ട് പ​​റ​​ഞ്ഞു.

പ്രാപ്പിടിയന്റെ ലോകത്ത് ഇരുപത്തേഴാണ്ട്

റിയാദ്: മലപ്പുറം തിരൂർ വാണിയന്നൂർ സ്വദേശിയായ ഡോ. സുബൈർ മേടമ്മൽ 27 വർഷമായി പ്രാപ്പിടിയൻ പക്ഷിയുടെ ലോകത്താണ്. അറബികൾക്ക് ഏറ്റവും പ്രിയപ്പെട്ട വേട്ടപ്പക്ഷിയായ പ്രാപ്പിടിയനോടുള്ള ഇഷ്ടംപെരുത്ത് വളവന്നൂർ ബാഫഖി യതീംഖാന ഹയർ സെക്കൻഡറി ജീവശാസ്ത്ര അധ്യാപകനായിരിക്കെ അഞ്ചുവർഷത്തെ അവധിയെടുത്താണ് ഗവേഷണം നടത്തിയത്. ഏഴ് രാജ്യങ്ങളിൽ അലഞ്ഞാണ് ഗവേഷണ പഠനങ്ങൾ പൂർത്തീകരിച്ചത്. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള ഡേറ്റ ശേഖരണത്തിന് പുറമെ ജർമനിയിൽനിന്ന് ഫാൽക്കണുകളുടെ കൃത്രിമ പ്രജനനത്തിൽ പ്രത്യേക പരിശീലനവും നേടി 2004ൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി.

തൊട്ടുടനെ അവിടെ ജന്തുശാസ്ത്ര വിഭാഗത്തിൽ റിസർച്ച് വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചു. 2010ൽ അന്നത്തെ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലിഫ ബിൻ സായിദ് ആൽനഹ്‍യാന്റെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ ഫാൽക്കണുകളെ നോക്കാനായി അബൂദബിയിലെത്തി. അതിനിടയിൽ ദേശീയ പെട്രോളിയം കമ്പനിയായ 'അഡ്നോക്കി'ൽ പരിസ്ഥിതി ശാസ്ത്രജ്ഞനായി ചുമതലയേറ്റു. അതിനിടെ 2012ൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ജന്തുശാസ്ത്ര വിഭാഗത്തിൽ അസി. പ്രഫസറാകാൻ നാട്ടിലേക്ക് മടങ്ങി. ഈ കാലത്തിനിടയിൽ ഫാൽക്കൺ വിഷയത്തിൽ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കാൻ ഡോ. സുബൈറിനായി. 2001ൽ എമിറേറ്റ്സ് ഫൽക്കണേഴ്സ് ക്ലബിൽ അംഗത്വം കിട്ടിയ അറബിയല്ലാത്ത ഏക വ്യക്തിയായി. അബൂദബിയിൽ അറബ് ഹണ്ടിങ് ഷോയിൽ തുടർച്ചയായി 20 വർഷമായി പങ്കെടുക്കുന്നു.

ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ നടക്കുന്ന ഫാൽക്കൺ മേളകളിലും സ്ഥിരം ക്ഷണിതാവാണ്. 2018ൽ മൊറോക്കോയിൽ തുടങ്ങിയ ഫാൽക്കൺ ബ്രീഡിങ് സെന്ററിന്റെ നിർമാണത്തിൽ കൺസൾട്ടന്റ് എന്ന നിലയിൽ പങ്കാളിയായി. 2019ൽ ആസ്ട്രേലിയൻ ചാൾസ് സ്റ്റർട്ട് യൂനിവേഴ്സിറ്റിയിൽ ഇന്ത്യയിലെ ഫാൽക്കണുകളെ കുറിച്ച് ക്ലാസെടുക്കാൻ ക്ഷണിക്കപ്പെട്ടു. 2019ൽ സ്ഥാപിച്ച അന്തർദേശീയ പക്ഷിഗവേഷണ കേന്ദ്രത്തിെന്റ കോഓഡിനേറ്ററായും പ്രവർത്തിക്കുന്നു. തിരൂർ ബാഫഖി യതീംഖാന ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു അധ്യാപികയായ സജിതയാണ് ഭാര്യ. മക്കൾ: ആദിൽ സുബൈർ (ബി.എസ്.സി ലൈഫ് സയൻസ്), അമൽ സുബൈർ (ഒമ്പതാം ക്ലാസ് വിദ്യാർഥി), അൽഫ സുബൈർ (ആറാം ക്ലാസ് വിദ്യാർഥിനി). 

Tags:    
News Summary - Saudi Falcon Fair: Malayali Zoologist Becomes Hero

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.