ഐശ്വര്യ ശ്രീധറിന്​ വൈൽഡ്​ ​ലൈഫ്​ ​ഫോ​േട്ടാഗ്രാഫർ ഒാഫ്​ ദ ഇയർ പുരസ്​കാരം

ന്യൂഡൽഹി: വൈൽഡ്​ ലൈഫ്​ ഫോ​േട്ടാഗ്രഫർ ഒാഫ്​ ദ ഇയർ പുരസ്​കാരം സ്വന്തമാക്കി ഐശ്വര്യ ശ്രീധർ. ഇത്തരമൊരു പുരസ്​കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി കൂടിയാണ്​ ഐശ്വര്യ. ലൈറ്റ്​സ്​ ഒാഫ്​ പാഷൻ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിനാണ്​ പുരസ്​കാരം. മിന്നാമിനുങ്ങുകളുടെ വെളിച്ചത്തിൽ രാത്രി തിളങ്ങി നിൽക്കുന്ന മരമാണ്​ ചിത്രത്തിൽ.

80 രാജ്യങ്ങളിൽനിന്നുള്ള 50,000 എൻട്രികളിൽനിന്നാണ്​ ഐശ്വര്യയുടെ ചിത്രം പുരസ്​കാരത്തിനായി തെരഞ്ഞെടുത്തത്​. ലണ്ടനിലെ നാച്യുറൽ ഹിസ്​റ്ററി മ്യൂസിയമാണ്​ 56ാമത്​ വൈൽഡ്​ ലൈഫ്​ ഫോ​േട്ടാഗ്രാഫർ ഒാഫ്​ ദ ഇയർ പുരസ്​കാരം പ്രഖ്യാപിച്ചത്​. കഴിഞ്ഞവർഷം ഒരു ട്രക്കിങ്ങിന് പോയപ്പോഴാണ്​ ഐശ്വര്യ മിന്നാമിനുങ്ങുകളുടെ ചിത്രങ്ങൾ പകർത്തിയത്​. ​

പുരസ്​കാരത്തിന്​ അർഹമായ ഐശ്വര്യയുടെ ചിത്രം

'ഒരു വന്യജീവി ഫോ​േട്ടാഗ്രാഫർ എന്ന നിലയിൽ ഇന്ത്യക്കും എനിക്കുമുള്ള വലിയ നിമിഷം. ഇൗ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ, ആദ്യത്തെ പെൺകുട്ടിയായി. ഇൗ അവാർഡ്​ എനിക്ക്​ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്​. എല്ലാ ജൂറിക്കും വൈൽഡ്​ ഫോ​േട്ടാഗ്രാഫർ ഒാഫ്​ ദ ഇയർ ടീമിനും നന്ദി' -ഐശ്വര്യ ശ്രീധർ ട്വീറ്റ്​ ​ചെയ്​തു.

പനവേൽ സ്വദേശിയാണ്​ 23കാരിയായ ഐശ്വര്യ. വെൽഡ്​ ലൈഫ്​ ​ഫോ​േട്ടാഗ്രഫിക്ക്​ പുറമെ സിനിമ നിർമാതാവ്​ കൂടിയാണ്​ ഐശ്വര്യ. 2019ൽ പ്രിൻസസ്​ ഡയാന ഫൗണ്ടേഷൻ ഏർപ്പൈടുത്തിയ ഡയാന അവാർഡ്​ ഐശ്വര്യക്ക്​ ലഭിച്ചിരുന്നു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-11 06:28 GMT