കൂറ്റനാട്: പാതിവഴിയിലായ ജീവിതം മുന്നോട്ടുനയിക്കാൻ ഓട്ടോ ഡ്രൈവറുടെ കാക്കിയണിഞ്ഞ് അജിത. ചാലിശ്ശേരി പഞ്ചായത്തിലെ ആദ്യ വനിത ഓട്ടോ ഡ്രൈവറാണ് ഇവർ. ചാലിശ്ശേരി പഞ്ചായത്ത് നാലാം വാർഡിൽ വേണാട് വിഷ്ണുക്ഷേത്രത്തിനു സമീപം വാരിയത്ത്പടി മണികണ്ഠന്റെ ഭാര്യയാണ്.
മരം മുറി തൊഴിലാളിയായിരുന്ന മണികണ്ഠന് രണ്ടര വർഷം മുമ്പ് കാട്ടകാമ്പാലിൽ മരം മുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റിരുന്നു. തുടര്‍ന്ന് അഞ്ചുമാസത്തോളം കിടപ്പിലായ മണികണ്ഠൻ ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബത്തെ മുന്നോട്ടു നയിക്കാൻ ഇപ്പോൾ ചെറിയ രീതിയിലുള്ള വിറക് കച്ചവടം നടത്തിവരികയാണ്.
ഭർത്താവിന് പിന്തുണ നൽകാനാണ് അജിത പുതിയ വേഷമണിഞ്ഞത്. കഴിഞ്ഞ ജനുവരി 30ന് ഡ്രൈവിങ് ലൈസൻസ് എടുത്ത അജിത വായ്പയിലൂടെ പുതിയ ഇലക്ട്രിക് ഓട്ടോ വാങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.