ഹാറൂന്‍ റഫീഖി​െൻറയും ഭാര്യ ഡോ. ഫര്‍സയുടെയും ബൈക്ക്​ യാത്ര ഇബ്രാഹീം ശംനാട് ഫ്ലാഗ്​ ഓഫ് ചെയ്യുന്നു

ജിദ്ദയിൽനിന്ന്​ ബൈക്കിൽ ഒരു അറേബ്യൻ സവാരി

ജിദ്ദ: ഇരുചക്രത്തിന്മേൽ രാജ്യാതിർത്തികൾ താണ്ടാൻ മലയാളി ദമ്പതികൾ. സൗദിയിൽ ബിസിനസ്​ ചെയ്യുന്ന ഹാറൂന്‍ റഫീഖും ഭാര്യ ഡോ. ഫര്‍സയുമാണ്​ ബൈക്കിൽ അറബ്​ രാജ്യങ്ങൾ ചുറ്റിയടിക്കാൻ ജിദ്ദയിൽനിന്ന്​ പുറപ്പെട്ടത്​.

ഇത്തരത്തിൽ 13-ാമത്തെ സാഹസിക സവാരിയാണ്​ ഈ ദമ്പതികളുടേത്​. വെള്ളിയാഴ്​ച ജിദ്ദയിലെ മദീന റോഡിൽനിന്ന്​ തുടക്കം കുറിച്ച യാത്ര ‘ഗള്‍ഫ് മാധ്യമം’ ജിദ്ദ ബ്യൂറോയിലെ ലേഖകൻ ഇബ്രാഹീം ശംനാട് ഫ്ലാഗ്​ ഓഫ് ചെയ്തു.

ജിദ്ദയില്‍ നിന്നും 1200 കിലോമീറ്റര്‍ താണ്ടി ജോര്‍ദാനിലെത്താനാണ്​ അറബ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തി​െൻറ ആദ്യ പരിപാടി. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ബൈക്കിലാണ് സൗദിഅറേബ്യയിലെ ചരിത്ര പ്രസിദ്ധങ്ങളായ ബദ്ര്‍, അല്‍ ഉല, മദായിൻ സാലിഹ്, ദുബ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്് ജോര്‍ദാനിലേക്ക് പ്രവേശിക്കുന്നതെന്ന് ഹാറൂന്‍ റഫീഖ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. അഖബയാണ് ജോര്‍ദാനില്‍ ആദ്യം സന്ദര്‍ശിക്കാന്‍ ഉദേശിക്കുന്ന സ്ഥലം.

പെട്ര, ചാവുകടല്‍, ഖുര്‍ആനില്‍ പരാമര്‍ശിച്ച ഗുഹ, ജറാഷ്, മൗണ്ട് നെബു തുടങ്ങിയവ സന്ദര്‍ശിക്കും. ഇതിന് മുമ്പ്, 2010-ല്‍ യൂറോപ്പിലെ വിവിധ രാഷ്​ട്രങ്ങളിലൂടെ കടന്നുപോകുന്ന ആല്‍പ്സ് പർവതങ്ങള്‍ താണ്ടുകയുണ്ടായി. ജർമനി, ഓസ്ട്രിയ, ​സ്ലോവേനിയ, ഇറ്റലി എന്നീ രാജ്യങ്ങളായിരുന്നു ആ യത്രയില്‍ സന്ദര്‍ശിച്ചത്. രണ്ടാമത്തെ യാത്ര ദക്ഷിണേന്ത്യയിലേക്കും അതിന് ശേഷം ദക്ഷിണാഫ്രിക്കയിലേക്കും ബൈക്കിലൂടെ ഭര്‍ത്താവിനോടൊപ്പം സഞ്ചരിച്ചത് പുതുകാഴ്ചകള്‍ കാണാനും അനുഭവിക്കാനും സാധിച്ചത് വലിയൊരു സൗഭാഗ്യമായിരുന്നുവെന്ന് ഡോ. ഫര്‍സ പറഞ്ഞു.

കൂടാതെ അമേരിക്കയും ന്യൂസിലന്‍ഡും തെക്കെ അമേരിക്കയും ബോസ്നിയ, ഹെര്‍സഗോവിന, ക്രൊയേഷ്യ, മോണ്ടിനെഗ്രോ, ഇറ്റലി, ഐസ്​ലാന്‍ഡ്, ഫ്രാന്‍സ്, ബെല്‍ജിയം തുടങ്ങിയ 25-ാളം രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. ഓരോ യാത്രയും പുതിയ കാഴ്ചകളും അനുഭവങ്ങളുമാണ് സമ്മാനിക്കുന്നതെന്ന് ഇരുവരും പറഞ്ഞു. ജോര്‍ദാന്‍ സന്ദര്‍ശനം കഴിഞ്ഞ് മറ്റ് ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ പദ്ധതിയുള്ളതായി ഹാറൂന്‍ റഫീഖ് പറഞ്ഞു.

ബഹറൈന്‍, ഖത്തര്‍, യു.എ.ഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ആദ്യഘട്ട അറബ് രാജ്യസന്ദര്‍ശനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് ഇരുവരും അറിയിച്ചു. ബംഗളുരുവിൽ സ്ഥിരതാമസമാക്കിയ ഹാറൂന്‍ റഫീക് കോഴിക്കോട് സ്വദേശിയും ഡോ. ഫര്‍സ കാസര്‍കോട്​ സ്വദേശിനിയുമാണ്. യാത്ര സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍: www.rideforpassion.com ൽ. മകന്‍ ആദിലും മകള്‍ അമലും ബംഗളുരുവിൽ പഠിക്കുന്നു.

Tags:    
News Summary - An Arabian bike ride from Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.