കടുത്തുരുത്തി: കാടുകയറി സാമൂഹിക വിരുദ്ധരുടെയും മദ്യപാനികളുടെയും താവളമായിരുന്ന ജലസേചന വകുപ്പിന്റെ പഴയ ഓഫിസ് വൃത്തിയാക്കി കടുത്തുരുത്തി സെൻറ് കുര്യാക്കോസ് പബ്ലിക് സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി ലയ മരിയ ബിജു. ചുള്ളി തോടിന്റെ അരികിൽ സ്ഥിതി ചെയ്യുന്ന ഓഫിസിൽ സ്ഥിരമായി വെള്ളം കയറി ഫയലുകളും ഓഫിസ് സാധനങ്ങളും നശിക്കുന്നത് പതിവായിരുന്നു.
ഒരു വർഷം മുമ്പ് ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫിസ് കടുത്തുരുത്തി സിവിൽ സ്റ്റേഷനിലേക്ക് നീക്കി. ഇതോടെ ഓഫിസ് കെട്ടിടത്തിലേക്ക് ആരും തിരിഞ്ഞുനോക്കാതായി.
ഓഫിസും പരിസരവും കാട് കയറി. ഓഫിസ് പരിസരത്ത് കൂടി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. ലയ മരിയ മാതാപിതാക്കളുടെ പിന്തുണയോടെ ഓഫിസ് കെട്ടിടവും പരിസരവും വൃത്തിയാക്കുകയായിരുന്നു. കെട്ടിടം വൃത്തിയാക്കി മാറാലയും ചിതലും നീക്കി. പരസരത്തെ കാട് വെട്ടിത്തെളിക്കുകയും ചെയ്തു.
അനിയൻ ലീൻ ബി. പുളിക്കൻ സഹായത്തിന് കൂടിയെങ്കിലും പരിക്കേറ്റതിനാൽ പിൻമാറി. സ്കൂൾ മാനേജർ ഫാ. ബിനോ ചേരിയിൽ, പ്രിൻസിപ്പൽ ഫാ. അജീഷ് കുഞ്ചിറക്കാട്ട്, അധ്യാപിക ഷിജിമോൾ ജോസ്, സംഗീത എന്നിവരാണ് ലയമരിയക്ക് മാർഗ നിർദേശങ്ങൾ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.