ആം​ബു​ല​ന്‍സ്​ ഡ്രൈ​വ​റാ​യ ബി​ജി എം. ​മാ​ര്‍ക്കോ​സ്‌

ദു​ർ​ഘ​ട​പാ​ത​ താ​ണ്ടി ജീ​വ​ന്‍റെ കാ​വ​ലാ​ളാ​യി​ ബി​ജി

അ​ടി​മാ​ലി: ജീ​വി​ത​ത്തി​നും മ​ര​ണ​ത്തി​നു​മി​ട​യി​ൽ മി​ടി​ക്കു​ന്ന അ​നേ​കം ജീ​വ​നു​ക​ളു​ടെ കാ​വ​ലാ​ളാ​ണ്​ ഇ​ടു​ക്കി കു​രു​വി​ള​സി​റ്റി സ്വ​ദേ​ശി​നി ബി​ജി. ഇ​ടു​ക്കി​യി​ലെ ഏ​ക വ​നി​ത ആം​ബു​ല​ന്‍സ് ഡ്രൈ​വ​റാ​യ ബി​ജി അ​തു​കൊ​ണ്ടു​ത​ന്നെ സ​ദാ​സ​മ​യ​വും ജാ​ഗ​രൂ​ഗ​യാ​ണ്. ത​ന്‍റെ കൈ​ക​ളാ​ൽ സു​ര​ക്ഷി​ത​മാ​ക്കേ​ണ്ട ജീ​വ​നെ​ക്കു​റി​ച്ച്​ ചി​ന്തി​ക്കു​മ്പോ​ൾ ഹൈ​റേ​ഞ്ചി​ലെ കു​ത്തി​റ​ങ്ങ​ളും ക​യ​റ്റ​ങ്ങ​ളും ഹെ​യ​ര്‍പി​ന്‍ വ​ള​വു​ക​ളു​മൊ​ന്നും ബി​ജി​ക്ക്​ വെ​ല്ലു​വി​ളി​ക​ള​ല്ല.

ഇ​ടു​ക്കി രാ​ജാ​ക്കാ​ട് കു​രു​വി​ള സി​റ്റി ഗു​ഡ് സ​മ​ര​റ്റി​ന്‍ ആ​തു​രാ​ശ്ര​മം ന​ട​ത്തു​ന്ന ആം​ഗ്ലി​ക്ക​ന്‍ സ​ഭ പു​രോ​ഹി​ത​ൻ ഫാ. ​ബെ​ന്നി ഉ​ല​ഹ​ന്നാ​ന്‍റെ ഭാ​ര്യ​യാ​ണ് ബി​ജി എം. ​മാ​ര്‍ക്കോ​സ്. 1999ല്‍ ​തു​ട​ങ്ങി​യ ആ​തു​രാ​ശ്ര​മ​ത്തി​ലെ അ​ന്തേ​വാ​സി​ക​ളി​ല്‍ അ​ധി​ക​വും വ​യോ​ധി​ക​രാ​ണ്. രോ​ഗാ​വ​സ്ഥ​യി​ലാ​കു​ന്ന​വ​രെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ടാ​ക്‌​സി വി​ളി​ച്ചാ​ണ് ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ചി​രു​ന്ന​ത്. ഇ​തു​മൂ​ല​മു​ള്ള സ​ങ്കീ​ർ​ണ​ത​ക​ളും അ​പ​ക​ട​സാ​ധ്യ​ത​ക​ളും പ​രി​ഹ​രി​ക്കാ​നാ​ണ് ആം​ബു​ല​ന്‍സ് വാ​ങ്ങി​യ​ത്. ഇ​തോ​ടെ ബി​ജി ആം​ബു​ല​ൻ​സ്​ ഡ്രൈ​വ​റു​ടെ വേ​ഷ​വു​മ​ണി​ഞ്ഞു. 2006ല്‍ ​ഡ്രൈ​വി​ങ്​ പ​ഠി​ച്ച ബി​ജി ഇ​തി​ന​കം നി​ര​വ​ധി ജീ​വ​നു​ക​ളു​ടെ ര​ക്ഷ​ക​യാ​യി. ജി​ല്ല​ക്ക​ക​ത്തും പു​റ​ത്തു​മാ​യി കി​ലോ​മീ​റ്റ​റു​ക​ള്‍ ആം​ബു​ല​ന്‍സ് ഓ​ടി​ച്ച് രോ​ഗി​ക​ളെ സു​ര​ക്ഷി​ത​മാ​യി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​മ്പോ​ഴു​ള്ള സം​തൃ​പ്തി വി​വ​ര​ണാ​തീ​ത​മാ​ണെ​ന്ന്​ ബി​ജി പ​റ​യു​ന്നു. മ​ര​ണാ​സ​ന്ന​രാ​യ രോ​ഗി​ക​ളു​മാ​യി ദു​ർ​ഘ​ട പാ​ത​യി​ലൂ​ടെ പാ​യു​മ്പോ​ൾ യാ​ത്ര​യി​ലു​ട​നീ​ളം മ​ന​മു​രു​കു​ന്ന പ്രാ​ർ​ഥ​ന​യി​ലാ​കും.

മ​ന​സ്സ്​ പ​ത​റാ​തെ​യു​ള​ള ഡ്രൈ​വി​ങ്ങി​നി​ടെ ഇ​തു​വ​രെ ഒ​ര​പ​ക​ട​വും വ​രു​ത്തി​യി​ട്ടി​ല്ല. ആ​തു​രാ​ല​യ​ത്തി​ലെ അ​ന്തേ​വാ​സി​ക​ള്‍ക്ക് വേ​ണ്ടി​യാ​ണ് ആം​ബു​ല​ന്‍സ് വാ​ങ്ങി​യ​തെ​ങ്കി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍ സ​ഹാ​യ​ത്തി​ന് വി​ളി​ച്ചാ​ല്‍ ബി​ജി ഓ​ടി​യെ​ത്തും. ഇ​തി​നാ​യി എ​ന്ത് സ​ഹാ​യ​ത്തി​നും ഭ​ര്‍ത്താ​വ്​ ഫാ. ​ബെ​ന്നി​യും മു​ന്നി​ലു​ണ്ടാ​കും. വി​ദ്യാ​ർ​ഥി​ക​ളാ​യ ഉ​ല​ഹ​ന്നാ​നും മാ​ര്‍ക്കോ​സും ആ​തു​ര​സേ​വ​ന​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ​ക്ക്​ പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ട്. നി​രാ​ലം​ബ​രാ​യി അ​ല​യു​ന്ന വ​യോ​ധി​ക​രെ ക​ണ്ടെ​ത്തി സം​ര​ക്ഷി​ക്കു​ക​യാ​ണ് ഇ​വ​ര്‍ ചെ​യ്യു​ന്ന​ത്.

Tags:    
News Summary - Biji is the only female ambulance driver in Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.