അ​ഞ്ജ​ന ശ്രീ​ജി​ത്ത്

കോ​മ​ൺ​വെ​ൽ​ത്ത് ചാ​മ്പ്യ​ൻ​ഷി​പ്; ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ചെ​യ്യാ​ൻ അ​ഞ്ജ​ന ശ്രീ​ജി​ത്ത്

തൃ​ശൂ​ർ: ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന കോ​മ​ൺ വെ​ൽ​ത്ത് ചാ​മ്പ്യ​ൻ​ഷി​പ്പി​ലും അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ വെ​യ്റ്റ്​ ലി​ഫ്റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലും ജൂ​നി​യ​ർ മ​ത്സ​ര​ത്തി​ൽ 76 കെ.​ജി വി​ഭാ​ഗ​ത്തി​ൽ അ​ഞ്ജ​ന ശ്രീ​ജി​ത്ത് ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ചെ​യ്യും. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​നി​യ​ർ നാ​ഷ​ന​ൽ ചാ​മ്പ്യ​നും ഓ​ൾ ഇ​ന്ത്യ ഇ​ന്റ​ർ യൂ​നി​വേ​ഴ്സി​റ്റി ചാ​മ്പ്യ​നു​മാ​ണ്.

തൃ​ശൂ​ർ സെ​ന്റ് മേ​രീ​സ്​ കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യ അ​ഞ്ജ​ന ഇ​ന്ത്യ​ൻ ടീം ​കോ​ച്ചാ​യി​രു​ന്ന ചി​ത്ര ച​ന്ദ്ര​മോ​ഹ​ന്റെ (കേ​ര​ള സ്പോ​ർ​ട്സ്​ കൗ​ൺ​സി​ൽ) കീ​ഴി​ൽ ഏ​ഴ് വ​ർ​ഷ​മാ​യി ജി​ല്ല സ്പോ​ർ​ട്സ്​ കൗ​ൺ​സി​ൽ വെ​യ്റ്റ്​ ലി​ഫ്റ്റി​ങ് ട്രെ​യി​നി​ങ് സെ​ന്റ​റി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ ശ്രീ​ജി​ത്തി​ന്റെ​യും ക​വി​ത​യു​ടെ​യും മ​ക​ളാ​യ അ​ഞ്ജ​ന വെ​യ്റ്റ് ലി​ഫ്റ്റി​ങ് പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ന്ന​ത് തൃ​ശൂ​രി​ലാ​ണ്.  

Tags:    
News Summary - Commonwealth Championship- Anjana Sreejith to represent India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-01 06:20 GMT