കാഞ്ഞങ്ങാട്: 57 വയസ്സിനുള്ളിൽ 117 പേർക്ക് രക്തദാനം നടത്തി ഇന്ത്യയിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ വനിതക്കുള്ള ടാലന്റ് റെക്കോഡ് ബുക്കിന്റെ നാഷനൽ റെക്കോഡിന് സാമൂഹികപ്രവർത്തക സിസ്റ്റർ ജയ ആന്റോ മംഗലത്ത് അർഹയായി.
1987ൽ തന്റെ 18ാമത്തെ വയസ്സിലാണ് ബി പോസിറ്റിവ് ഗ്രൂപ്പുകാരിയായ സിസ്റ്റർ ജയ ആന്റോ മംഗലത്ത് രക്തദാനം നടത്താൻ തുടങ്ങിയത്. ഒരു വ്യക്തിക്ക് വർഷത്തിൽ നാല് പ്രാവശ്യം മാത്രമാണ് രക്തദാനം നടത്താൻ അനുവദിക്കുന്നത്.
ഈയൊരു കാലയളവിൽ വനിതയായിരുന്നിട്ടുപോലും 117 പേർക്ക് രക്തദാനം നടത്തിയതാണ് മോസ്റ്റ് നമ്പർ ഓഫ് ബ്ലഡ് ഡൊനേഷൻ (ഫീമെയിൽ) കാറ്റഗറിയുടെ റെക്കോഡിന് സിസ്റ്ററെ അർഹയാക്കിയത്. ലോക വനിതദിനമായ മാർച്ച് എട്ടിനാണ് സിസ്റ്റർ ജയ മംഗലത്തിനെതേടി മഹാരാഷ്ട്ര ആസ്ഥാനമായുള്ള ടാലൻറ് റെക്കോഡ് ബുക്കിന്റെ നാഷനൽ റെക്കോഡ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.