കടലുണ്ടി: പെൺസൗഹൃദമായ പൊതുയിടം സ്വപ്നം കാണുന്ന തലമുറക്കായി 'ഇടം' വാതിലുകൾ തുറന്നു. വിശ്രമസൗകര്യവും വൃത്തിയുള്ള മൂത്രപ്പുരയും നാപ്കിൻ ഇൻസിനറേറ്ററും ശാന്തമായ അന്തരീക്ഷവും ഉൾപ്പെടെ പൊതുയിടങ്ങളിലും കലാലയങ്ങളിലും പെൺകുട്ടികൾ ആഗ്രഹിക്കുന്നതെല്ലാം ഇടത്തിലുണ്ട്. മണ്ണൂർ സി.എം ഹയർ സെക്കൻഡറി സ്കൂളിൽ ഇടം സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രം ബേപ്പൂർ മണ്ഡലത്തിൽ ആറ് സ്കൂളുകളിലും നാല് പൊതുസ്ഥലങ്ങളിലുമാണ് സജ്ജമാക്കുക.
പൊതുയിടങ്ങളിലും സ്കൂളുകളിലും സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആവശ്യമായ സൗകര്യമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി റിയാസ് പറഞ്ഞു. 16.2 ലക്ഷം രൂപ ചെലവിട്ട് പൂർത്തീകരിച്ച ഇടത്തിൽ വിശ്രമമുറി, രണ്ട് ശുചിമുറി, സാനിറ്ററി പാഡ് ഇൻസിനറേറ്റർ ഉൾപ്പെടെയുണ്ട്.
ചടങ്ങിൽ കടലുണ്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷന്റെ പൊതുനന്മ ഫണ്ട് ഉപയോഗിച്ച് 32.4 ലക്ഷം രൂപ ചെലവിട്ടാണ് രണ്ട് സ്കൂളുകളിൽ കേന്ദ്രം ഒരുക്കിയത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ഏഴ് സ്കൂളുകളിലാണ് പദ്ധതി പ്രാവർത്തികമാവുക.
കോർപറേഷൻ റീജനൽ മാനേജർ നീന സൂസൻ പുന്നൻ, പി.ടി.എ പ്രസിഡന്റ് വിനീഷ്, പഞ്ചാ യത്തംഗം റിജി പിലാക്കാട്ട്, പ്രിൻസിപ്പൽ പി. ബൈജു, പ്രധാനാധ്യാപകൻ എൻ. ഉമ്മർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.