കുവൈത്ത് സിറ്റി: ശാസ്ത്ര സാങ്കേതിക മേഖലയിൽ 2023ലെ ഫോർബ്സ് മിഡിലീസ്റ്റ് 30 അണ്ടർ 30 പട്ടികയിൽ കുവൈത്ത് ജ്യോതിശാസ്ത്രജ്ഞ ലാമ അലോറൈമാൻ തിരഞ്ഞെടുക്കപ്പെട്ടു. ഫോബ്സ് മിഡിൽ ഈസ്റ്റ് 30 അണ്ടർ 30 ലിസ്റ്റ് ഈ മേഖലയിലെ ഏറ്റവും സ്വാധീനമുള്ള 120 യുവ കണ്ടുപിടിത്തക്കാരെയാണ് പട്ടികയിൽ ഉൾപ്പെടുത്തുക. 24കാരിയായ ലാമ അലോറൈമാൻ കുവൈത്തിന്റെ ആദ്യത്തെ ബഹിരാകാശ ഗവേഷണ വികസന കമ്പനിയായ ഇഗ്നിഷൻ കുവൈത്തിന്റെ സഹസ്ഥാപക, സി.ഒ.ഒ, ബ്ലൂഡോട്ടിന്റെ സ്ഥാപക, സി.ഇ.ഒ എന്നീ നിലകളിൽ ശ്രദ്ധേയയാണ്.
ചൊവ്വയുടെ പരിസ്ഥിതിയെ അനുകരിക്കുന്ന ഒരു അനലോഗ് ആവാസവ്യവസ്ഥ കുവൈത്തിൽ സ്ഥാപിക്കൽ അലോറൈമാന്റെ ലക്ഷ്യമാണ്. 18ാം വയസ്സിൽ, സ്പേസ് ജനറേഷൻ അഡ്വൈസറി കൗൺസിലിന്റെ കുവൈത്തിന്റെ ദേശീയ കോൺടാക്റ്റ് പോയന്റും 2019ൽ വേൾഡ് സ്പേസ് വീക്ക് അസോസിയേഷന്റെ ദേശീയ കോഓഡിനേറ്ററുമായി. 2022ൽ ഇന്റർനാഷനൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷന്റെ എമർജിങ് സ്പേസ് ലീഡർ അവാർഡ് ലഭിച്ചു. കുവൈത്തിന്റെ ബഹിരാകാശ അംബാസഡറായും ഇവർ തിരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.