അബൂദബി: ദീര്‍ഘദൂര നടത്തത്തില്‍ നിറസാന്നിധ്യമായി അബൂദബിയിലെ വനിതകള്‍. അബൂദബിയില്‍ സംഘടിപ്പിച്ച നാലു കിലോമീറ്റര്‍ റിലേ നടത്തത്തില്‍ നൂറിലധികം വനിതകളാണ് പങ്കെടുത്ത് ശ്രദ്ധ നേടിയത്. പതിവു വ്യായാമങ്ങളുടെ പ്രാധാന്യം ബോധവത്കരിക്കുന്നതിനും യോഗ, ശാരീരികക്ഷമത എന്നിവയെ പിന്തുണക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.
സയന്‍സ് ഇന്ത്യ ഫോറം, മുസഫ ആര്‍ട്ട് സൊസൈറ്റിയുടെ ബനിയാസ് ചാപ്റ്റര്‍ എന്നിവയുമായി സഹകരിച്ചാണ് ദീര്‍ഘദൂര നടത്തം സംഘടിപ്പിച്ചത്. മുസഫ അഹല്യ ആശുപത്രിയിലെ ഡയറ്റീഷ്യനായ രാധിക മൊവാര് നടത്തം ഫ്ലാഗ് ഓഫ് ചെയ്തു.ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗദിനം ആചരിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഒട്ടേറെ പരിപാടികളിലൊന്നായാണ് ദീര്‍ഘദൂര നടത്തം സംഘടിപ്പിച്ചതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
പങ്കെടുത്തവരെ ആറു ടീമുകളായി തിരിച്ച് റിലേ ആയിട്ടായിരുന്നു നടത്തം. ഇതിനു പുറമെ അഹല്യ ആശുപത്രിയില്‍ ഭാരം കുറക്കല്‍ മത്സരവും കുട്ടികള്‍ക്കായി പെയിന്റിങ് മത്സരവും നടത്തും. യോഗ ദിനത്തിനു മുന്നോടിയായി ജൂണ്‍ 17ന് ബ്രൈറ്റ് റൈഡേഴ്സ് സ്കൂളില്‍ വലിയ പരിപാടിയും ഒരുക്കുന്നുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.