ഇ​ടു​ക്കി ഡോ​ഗ് സ്ക്വാ​ഡി​ലെ പു​തി​യ അ​തി​ഥി മാ​ഗി​ക്കൊ​പ്പം എ​സ്.​പി വി.​യു. കു​ര്യാ​ക്കോ​സ്, പ​രി​ശീ​ല​ക​രാ​യ വി.​സി. ബി​ന്ദു, അ​ഭി​ലാ​ഷ്, സ്ക്വാ​ഡ്​ ഇ​ൻ ചാ​ർ​ജ് റോ​യി തോ​മ​സ് എ​ന്നി​വ​ർ

പരിശീലകയായി വനിത പൊലീസ്​; ഇടുക്കി ഡോഗ് സ്ക്വാഡ് ചരിത്രത്തിലേക്ക്

ചെ​റു​തോ​ണി: ഇ​ടു​ക്കി ഡോ​ഗ് സ്ക്വാ​ഡി​ലേ​ക്ക്​ പു​തി​യൊ​രു അ​തി​ഥി കൂ​ടി. ഒ​പ്പം പ​രി​ശീ​ല​ക​യാ​യി വ​നി​ത പൊ​ലീ​സും. സം​സ്ഥാ​ന​ത്ത്​ ആ​ദ്യ​മാ​യാ​ണ് പൊ​ലീ​സ് നാ​യു​ടെ പ​രി​ശീ​ല​ക​യാ​യി വ​നി​ത വ​രു​ന്ന​ത്.

എ.​എ​സ്.​ഐ വി.​സി. ബി​ന്ദു​വാ​ണ് കേ​ര​ള പൊ​ലീ​സി​ന് അ​ഭി​മാ​ന​മാ​യി​രി​ക്കു​ന്ന​ത്. ഒ​രു വ​യ​സ്സ്​ പ്രാ​യ​മു​ള്ള മാ​ഗി എ​ന്ന ബ​ൽ​ജി​യം മാ​ലി​നോ​യി​സ് ഇ​ന​ത്തി​ൽ​പെ​ട്ട നാ​യു​ടെ പ​രി​ശീ​ല​ക​യാ​യാ​ണ് ബി​ന്ദു ഡോ​ഗ് സ്ക്വാ​ഡി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. തൃ​ശൂ​ർ കേ​ര​ള പൊ​ലീ​സ് അ​ക്കാ​ദ​മി​യി​ലും തു​ട​ർ​ന്ന് കു​ട്ടി​ക്കാ​നം കെ.​എ.​പി​യി​ലും പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ഇ​വ​ർ ഇ​ടു​ക്കി ഡോ​ഗ് സ്ക്വാ​ഡി​ന്റെ ഭാ​ഗ​മാ​യ​ത്.

സൗ​ത്ത് സോ​ൺ ഐ.​ജി പ്ര​കാ​ശ്, അ​സി. കാ​മാ​ൻ​ഡ​ന്‍റ്​ എ​സ്. സു​രേ​ഷ് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ അ​ഭി​ലാ​ഷാ​ണ് മാ​ഗി​യു​ടെ മ​റ്റൊ​രു പ​രി​ശീ​ല​ക​ൻ. സ്​​ഫോ​ട​ക​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ലാ​ണ് മാ​ഗി വൈ​ദ​ഗ്​​ധ്യം നേ​ടി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഇ​ടു​ക്കി​യി​ൽ സ്​​ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടു​പി​ടി​ക്കു​ന്ന നാ​യ്ക്ക​ളു​ടെ എ​ണ്ണം മൂ​ന്നാ​യി.

മോ​ഷ​ണം, കൊ​ല​പാ​ത​കം തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്താ​ൻ പ​രി​ശീ​ല​നം നേ​ടി​യ​വ​യാ​ണ് ര​ണ്ടെ​ണ്ണം. മ​യ​ക്കു​മ​രു​ന്ന് ക​ണ്ടു​പി​ടി​ക്കാ​ൻ ക​ഴി​വു​ള്ള ര​ണ്ട്​ നാ​യ്ക്ക​ളും സ്ക്വാ​ഡി​ലു​ണ്ട്. മ​ണ്ണി​ന​ടി​യി​ൽ ജീ​വ​നു​ള്ള ആ​ളു​ക​ളു​ണ്ടെ​ങ്കി​ൽ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന ഒ​രു നാ​യും മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ട്ട മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ൽ പ​രി​ശീ​ല​നം നേ​ടി​യ ഒ​രു നാ​യ​യു​മു​ൾ​പ്പെ​ടെ ഒ​മ്പ​ത്​ നാ​യ്ക്ക​ളാ​ണ് ഇ​പ്പോ​ൾ ഇ​ടു​ക്കി ഡോ​ഗ് സ്ക്വാ​ഡി​ലു​ള്ള​ത്.ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വി.​യു. കു​ര്യാ​ക്കോ​സ്, നോ​ഡ​ൽ ഓ​ഫി​സ​ർ സു​നീ​ഷ് ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ടു​ക്കി സ്ക്വാ​ഡ് ഇ​ൻ ചാ​ർ​ജ് റോ​യി തോ​മ​സും ഡോ​ഗ് വാ​ഹ​ന​ത്തി​ന്റെ ഡ്രൈ​വ​റും 18 പ​രി​ശീ​ല​ക​രു​മാ​ണ് സ്ക്വാ​ഡി‍െൻറ ക​രു​ത്ത്. 

Tags:    
News Summary - Idukki Dog Squad into history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.