അന്താരാഷ്ട്ര പ്രശസ്തമായ ടെഡ് എക്സ് പരിപാടിയിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ എന്ന ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിന് കണ്ണൂർ കീച്ചേരി സ്വദേശിനിയായ ഇവാനിയ വിപിൻ എന്ന ഏഴു വയസ്സുകാരി അർഹയായി.
പുണെയിൽ ബാർക്ലെയ് ബാങ്കിൽ അസി.വൈസ് പ്രസിഡൻറ് ആയി ജോലി നോക്കുന്ന വിപിൻ നമ്പിടി വളപ്പിലിെൻറയും ശ്വേത സുരേഷിെൻറയും മകളാണ് ഈ കൊച്ചു മിടുക്കി.
പുണെ ലെക്സിക്കൻ ഇൻറർനാഷനൽ സ്കൂൾ വാഗോളി യിൽ നടന്ന ടെഡ്എക്സ് പരിപാടിയിൽ വുമൻ ഹെഡ് എ 7 ഇയർ ഒാൾഡ്സ് െപർസ്പെക്ടിവ് എന്ന വിഷയത്തിൽ പ്രസംഗിച്ചാണ് ഈ നേട്ടത്തിന് അർഹയായത്.
പഠനത്തിലും മറ്റു പാഠ്യേതര വിഷയങ്ങളിലും പ്രത്യേക മികവ് തെളിച്ചിട്ടുള്ള ഈ കുട്ടി, പ്രസംഗത്തിലും നൂതന വിഷയങ്ങൾ മനസ്സിലാക്കുന്നതിലും മാതൃകയാണ്. കമ്പ്യൂട്ടർ കോഡിങ്ങിൽ വിദഗ്ധയായ ഇവാനിയ വിപിൻ, വൈറ്റ് ഹാട് ജൂനിയർ കോഡിങ് പ്രോഗ്രാം അംഗീകരിച്ച ഗെയിം ഡെവലപ്പർ കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.