പഠിക്കുന്ന കാലത്ത് സ്കൂളിലേക്ക് ജീപ്പിൽ നടത്തിയ യാത്രയിൽ മിനിയുടെ മനസ്സിൽ മൊട്ടിട്ടതാണ് ഡ്രൈവറാകണമെന്ന മോഹം. അത്രക്ക് സാഹസികമായിരുന്നു ആ സ്കൂൾ യാത്ര. കല്ലിൽനിന്ന് കല്ലിലേക്ക് ചാടിയുള്ള ജീപ്പ് യാത്ര. അന്നത്തെ ആ ആഗ്രഹം സാക്ഷാത്കരിച്ച് അതൊരു ഉപജീവനമാക്കുമ്പോൾ അവികസിത പഞ്ചായത്തായ മാങ്കുളത്ത് എത്തുന്നവർക്ക് വിസ്മയമാണ് മിനി എന്ന ഡ്രൈവർ. ജീപ്പുമായും ഓട്ടായുമായും യാത്രക്കാരെ കാത്ത് മാങ്കുളം ടൗണിൽ എപ്പോഴും മിനി ഉണ്ടാകും.
മാങ്കുളം പെരുമ്പൻകുത്ത് കടത്തിയാനിക്കൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യയാണ് 50കാരിയായ മിനി. 10 വർഷം മുമ്പ് ഭർത്താവ് മരിച്ചതോടെയാണ് ടാക്സി തൊഴിൽ മേഖലയിലേക്ക് മിനി തിരിഞ്ഞത്. തുടക്കത്തിൽ മാങ്കുളത്തെ ബൈസൺവാലി ഏലം എസ്റ്റേറ്റിൽ ജീപ്പിൽ തൊഴിലാളികളെ എത്തിച്ചാണ് ജോലി തുടങ്ങിയത്.
ഏലം മേഖലയിലെ തൊഴിൽപ്രശ്നങ്ങൾ പ്രതിസന്ധി ഉണ്ടാക്കി. പറക്കമുറ്റാത്ത രണ്ട് മക്കളെ വളർത്തണമെന്ന ഉത്തരവാദിത്തബോധം ടൗണിലെ ആദ്യ വനിത ഓട്ടോ ഡ്രൈവറായി മിനിയെ മാറ്റി. മക്കളായ മനുവും അജീഷും പിന്തുണയുമായി കൂടെയുണ്ട്. കാർഷിക കുടുംബത്തിൽ ആറ് മക്കളിൽ ഇളയവളായാണ് മിനി ജനിച്ചത്. വിവാഹിതയായപ്പാൾ ഭർത്താവിനാട് ഡ്രൈവിങ് പഠിക്കാനുള്ള ആഗ്രഹം പറഞ്ഞു.
റോഡില്ലാത്ത നാട്ടിൽ എന്ത് ഡ്രൈവിങ്ങ് എന്ന മറുചോദ്യം ഉണ്ടായെങ്കിലും ഭർത്താവ് ആഗ്രഹം നിറവേറ്റി. പിന്നീട് തന്റെ വഴി തെളിഞ്ഞതും ഡ്രൈവിങ് മേഖലയിലെന്ന് മിനി പറയുന്നു. ഇപ്പോൾ കൂടുതലായും ഓട്ടായാണ് ഓടിക്കുന്നത്. അടിമാലിയിലെത്തി ഡീസൽ ശേഖരിച്ചിരുന്ന കാലവും കല്ലാർ -മാങ്കുളം പാതയിലെ ദുരിത ഡ്രൈവിങ്ങും ഏറെ പാഠങ്ങളാണ് നൽകിയതെന്ന് മിനി പറയുന്നു.
മാങ്കുളത്തും ആനക്കുളത്തുമൊക്കെ മെച്ചപ്പെട്ട റോഡുകൾ ആയെങ്കിലും ഗ്രാമപ്രദേശങ്ങൾ ഇപ്പാഴും പഴയ കാലത്തെ ഓർമിപ്പിക്കുന്നതാണെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.