ഉദുമ: വനിത ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റി ബലി പെരുന്നാൾ ആഘോഷത്തിെന്റ ഭാഗമായി ജില്ലതല മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. കാപ്പിൽ സലാബിലകത്ത് നടന്ന പരിപാടിയിൽ നൂറോളം പേർ മൈലാഞ്ചി കൊണ്ട് കൈകളിൽ വിസ്മയം തീർത്തു. മൊഞ്ചേറും ചിത്രങ്ങൾ വരച്ച് വനിതകൾ അണിനിരന്നപ്പോൾ ആളുകൾക്കത് കൗതുക കാഴ്ചയായി.
വനിത ലീഗ് സംസ്ഥാന ട്രഷറർ പി.പി. നസീമ മെഹന്തി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് വനിത ലീഗ് പ്രസിഡന്റ് ഹാജിറ അസീസ് അധ്യക്ഷത വഹിച്ചു. വിജയികൾക്ക് മുസ് ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് കല്ലട്ര അബ്ദുൽ ഖാദർ, ജനറൽ സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞി, വനിത ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് ആയിഷ സഹദുല്ല എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
മഹിള കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് സുകുമാരി ശ്രീധരൻ, കെ.എ. മുഹമ്മദലി, കാപ്പിൽ കെ.ബി.എം. ഷെരീഫ്, എം.എച്ച്. മുഹമ്മദ് കുഞ്ഞി, കാദർ ഖാത്തിം, ടി.ഡി. കബീർ, ബഷീർ പാക്യാര, ഷിയാസ് കാപ്പിൽ, ഹാരിസ് അങ്കക്കളരി, ഇഖ്ബാൽ മുല്ലച്ചേരി എന്നിവർ സംസാരിച്ചു. പ്രശസ്ത മൈലാഞ്ചി ആർട്ടിസ്റ്റുകളായ നസീബ അലിയാർ, ഷർഫാന ലാഹിർ, ഷിറിൻ അബ്ബാസ് എന്നിവർ മത്സരം നിയന്ത്രിച്ചു.
മത്സരത്തിൽ സുൽഫത്ത് ബേക്കൽ ഒന്നാംസ്ഥാനവും സൈനബത്ത് ജഹാന ചെർക്കള രണ്ടാംസ്ഥാനവും ഹാഫിയ കാഞ്ഞങ്ങാട് മൂന്നാം സ്ഥാനവും നേടി. ഉദുമ മണ്ഡലം സെക്രട്ടറി നാഫിയ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.