നന്മണ്ട: കുടുംബശ്രീ സംരംഭമായ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി കുറഞ്ഞ വിലയിൽ സുരക്ഷിതമായ കോഴിയിറച്ചി ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ആത്മസംതൃപ്തിയിലാണ് നാദം കുടുംബശ്രീ അംഗമായ മീത്തലെ താനോത്ത് എം.കെ. ഷൈജ. 2021 ജൂലൈ 16നാണ് ഇവർ നന്മണ്ട 13ൽ കേരള ചിക്കൻ ഔട്ട്ലറ്റ് തുടങ്ങിയത്.
കുടുംബശ്രീ അംഗങ്ങളായ വനിത കോഴി കർഷകർ വീട്ടിലെ ഫാമുകളിൽ വളർത്തി വലുതാക്കുന്ന കോഴികളെയാണ് ചിക്കൻ ഔട്ട്ലറ്റിലൂടെ വിപണനം നടത്തുന്നത്. ഗുണമേന്മയുള്ളതായിരിക്കുമെന്നതു മാത്രമല്ല, മിതമായ വില മാത്രമേ ഉപഭോക്താക്കളിൽനിന്നുമീടാക്കുന്നുള്ളൂ. കുടുംബശ്രീ അംഗങ്ങളിൽ കോഴിക്കച്ചവടം
നടത്തുന്നവരുേണ്ടായെന്ന ജില്ല മിഷന്റെ അന്വേഷണമാണ് ഷൈജയെ സംരംഭത്തിലെത്തിച്ചത്. ചിക്കൻ ഔട്ട്ലറ്റ് നന്മണ്ടയിൽ തുടങ്ങാൻ ഷൈജ ജില്ല മിഷനിൽ അപേക്ഷ നൽകി. അങ്ങനെയാണ് കുടുംബശ്രീയുടെ ജില്ലയിലെ ആദ്യത്തെ ചിക്കൻ ഔട്ട്ലറ്റ് നന്മണ്ട 13ൽ തുറക്കുന്നത്.
നന്മണ്ട പഞ്ചായത്ത് എട്ടാം വാർഡ് എ.ഡി.എസ് സെക്രട്ടറിയാണ് ഷൈജ. കാർഷിക രംഗത്തും ഹരിതവിപ്ലവത്തിന്റെ ചാലകശക്തിയാണ് ഇവർ. പച്ചക്കറിയും നെല്ലും കൃഷിചെയ്യുന്നുണ്ട്. ഓണം-വിഷു വിപണനമേളയിൽ ഇവരുടെ പച്ചക്കറി ഉൽപന്നങ്ങൾ വിപണനത്തിനായെത്താറുണ്ട്.
കൃഷിയിൽ മറ്റു കുടുംബശ്രീ അംഗങ്ങളെക്കൂടി കൂട്ടിയോജിപ്പിച്ച് സ്ത്രീശാക്തീകരണത്തിന്റെ സൈറനാണ് ഇവരുടെ കൃഷിയിടത്തിൽ മുഴങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.