ജിദ്ദ: ഫാൽക്കൺ ഫെസ്റ്റിവലിൽ പക്ഷി സൗന്ദര്യ മത്സരത്തിൽ പെങ്കടുത്ത് ശ്രദ്ധനേടി സൗദി വനിത മുനാ അൽഖുറൈസ്. റിയാദ് നഗരത്തിെൻറ വടക്കുഭാഗത്തുള്ള മൽഹാമിൽ നടക്കുന്ന അഞ്ചാമത് കിങ് അബ്ദുൽ അസീസ് ഫാൽക്കൽ ഫെസ്റ്റിവലിലെ 'അൽമസാഇൻ' സൗന്ദര്യ മത്സരത്തിലാണ് തെൻറ 'സമാ' എന്ന ഫാൽക്കണുമായി മുനാ അൽഖുറൈസ് പെങ്കടുത്തത്.
കിങ് അബ്ദുൽ അസീസ് ഫാൽക്കൺ ഫെസ്റ്റിവലിലെ 'അൽമസായൻ' മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ വനിതയാണ് ഇവർ. പുരാതന സൗദി പൈതൃകം പ്രകടിപ്പിക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പ്രചോദനം നൽകുന്ന ഒരു ചുവടുവെപ്പായി തെൻറ പങ്കാളിത്തത്തെ മുനാ അൽഖുറൈസ് കാണുന്നു. അത് സംരക്ഷിക്കപ്പെടേണ്ടതും വരുതലമുറകൾക്ക് കൈമാറേണ്ടതുണ്ടെന്നും അഭിപ്രായപ്പെടുന്നു.
ഭൂമിയും ആയുധങ്ങളും പരുന്തുകളുമെല്ലാം അറബികളും സൗദികളും എന്ന നിലയിൽ നമ്മുടെ സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ മുനാ അൽഖുറൈസ് പറഞ്ഞു. തന്റെ പങ്കാളിത്തം പുരാതന സൗദി സംസ്കാരത്തെ ഉയർത്തിക്കാട്ടാൻ ലക്ഷ്യമിടുന്നു, അത് വളർന്നുവരുന്ന തലമുറകൾക്ക് കൈമാറുകയും ശക്തമായ സ്ത്രീ പങ്കാളിത്തത്തിന് വഴി തുറക്കുകയും ചെയ്യുന്നതിനാണെന്നും അവർ പറഞ്ഞു.
ഫാൽക്കൺ വളർത്തുക തെൻറ ഹോബിയാണ്. തെൻറ പങ്കാളിത്തം ഈ ഫെസ്റ്റിവലിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കാൻ സഹായിക്കും. കൂടുതൽ സ്ത്രീകൾ ഈ രംഗത്തേക്ക് വരാൻ പ്രേരകമാകും. ഇതാണ് ഈ രംഗത്തേക്ക് വരാൻ വലിയ പ്രചോദനം നൽകിയത്. ഈ പൈതൃകത്തിെൻറ സംരക്ഷണത്തിനും വികാസത്തിനും ഇത് സംഭാവന ചെയ്യുമെന്നും മുനാ അൽഖുറൈസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.