ജീവിതത്തിൽ സഹിക്കാൻ കഴിയാത്തതാണ് വേദന. പല്ലിനോ വയറിനോ വേദന അനുഭവപ്പെട്ടാൽ ശരിക്കും കലിപ്പ് തോന്നും. ശരീരത്തിന് വേദനയില്ലാത്ത അവസ്ഥയെക്കുറിച്ച് ഒന്നാലോചിച്ച് നോക്കൂ. എത്ര മനോഹരമായിരിക്കും, അല്ലേ?
അങ്ങനെയൊരാൾ ലോകത്ത് ജീവിക്കുന്നുണ്ട്. ഗാബി ജിൻഗ്രാസ് എന്ന പെൺകുട്ടിയാണത്. അവരുടെ ശരീരത്തിന് വേദന അനുഭവപ്പെടില്ല. ജനനസമയത്ത് ഗാബി ജിൻഗ്രാസിന്റെ കുഞ്ഞിക്കാലിൽ നഴ്സ് സൂചി കൊണ്ട് കുത്തിയപ്പോൾ ചോര പൊടിഞ്ഞതല്ലാതെ അവൾ കരഞ്ഞില്ല.
മൂന്ന് വയസ്സായപ്പോൾ അവൾ കാൽ വഴുതി അടുക്കളയിലും കുളിമുറിയിലും വീണ് നെറ്റി പൊട്ടിയതല്ലാതെ അന്നും അവൾ കരഞ്ഞില്ല. ഹെറിഡിറ്ററി സെൻസറി ആൻഡ് ഓട്ടോണമിക് ന്യൂറോപ്പതി ടൈപ്-5 എന്ന ജനിതക വൈകല്യത്തോടെയാണ് ഗാബി ജനിച്ചത്. ഞരമ്പിനെ ബാധിക്കുന്ന ഈ രോഗമാണ് വേദന അനുഭവപ്പെടാതിരിക്കാനുള്ള കാരണം.
യു.എസിലെ മിന്നേസോട്ടയിൽ ജനിച്ച അവൾക്കിപ്പോൾ 20 വയസ്സായി. വേദനയില്ലെങ്കിൽ നല്ല സുഖമായിരിക്കുമെന്ന് നമുക്ക് തോന്നാമെങ്കിലും ഗബ്ബി ജിംഗ്രാസിന് ഇതൊരു ശാപമാണ്. ആദ്യത്തെ പല്ല് മുളച്ചപ്പോൾ ഗാബി ജിൻഗ്രാസ് അറിയാതെ കൈവിരൽ ഒരു ചൂയിങ്കം പോലെ ചവച്ചു.
രക്തം വരുന്നതുവരെ അവളത് അറിഞ്ഞിട്ടേയില്ല. കുഞ്ഞായിരുന്നപ്പോൾ കണ്ണിൽ ചൊറിയുകയും കുത്തുകയും ചെയ്തതിനാൽ ഇടതു കണ്ണിന്റെ കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടു. ജിംഗ്രാസിന്റെ കഥ നമുക്ക് ഒരു പാഠമാണ്. വേദന ഒരു ഗുരുനാഥനാണ്. വേദന അനുഭവിക്കാതെ പ്രയാസങ്ങൾ തരണം ചെയ്യാൻ നമ്മൾ പഠിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.