അറബ് ലോകത്തിെൻറ ആദ്യ ചൊവ്വാദൗത്യത്തിന് ചുക്കാൻപിടിച്ച യു.എ.ഇ അഡ്വാൻസ് സയൻസ് സഹമന്ത്രിയും രാജ്യത്തെ ബഹിരാകാശ പദ്ധതിയുടെ മേധാവിയുമായ സാറ അൽ അമീരി ടൈം മാഗസിെൻറ പട്ടികയിൽ. ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള 100 നേതാക്കളുടെ പട്ടികയിലാണ് സാറയെയും ഉൾപ്പെടുത്തിയിരിക്കുന്നത്.
ആരോഗ്യ, രാഷ്ട്രീയ, വിനോദ, ബിസിനസ് മേഖലകളിൽ ഭാവികാലത്തെ സ്വാധീനിക്കുന്ന വ്യകതികളാണ് പട്ടികയിലുള്ളത്. കോവിഡ് കാലത്ത് പ്രതീക്ഷ പകരുന്ന നേട്ടം രാജ്യത്തിനായി സംഭാവന ചെയ്യാൻ കഴിഞ്ഞുവെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് സാറയെ ഉൾപ്പെടുത്തിയത്. 54 വനിതകൾ പട്ടികയിലുണ്ട്. 'ഇന്നൊവേറ്റേഴ്സ്' എന്ന ഗണത്തിലാണ് സാറയെ ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തേ ബി.ബി.സി തയാറാക്കിയ ലോകത്തെ സ്വാധീനിച്ച 100 വനിതകളുടെ പട്ടികയിലും സാറയെ ഉൾപ്പെടുത്തിയിരുന്നു. അഞ്ചുവർഷം മുമ്പ് വേൾഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ 50 യുവ ശാസ്ത്രജ്ഞരുടെ കൂട്ടത്തിലും സാറയുണ്ടായിരുന്നു.
ടൈംസിെൻറ അംഗീകാരം സ്നേഹത്തോടെ സ്വീകരിക്കുന്നുവെന്നും എന്നാൽ, തന്നെക്കാൾ അംഗീകാരം അർഹിക്കുന്ന നിരവധിപേർ ചൊവ്വാദൗത്യത്തിന് പിന്നിലുണ്ടെന്നും സാറ ട്വീറ്റ് ചെയ്തു. അമേരിക്കയിലെ ഫ്രഞ്ച് ഗയാന ബഹിരാകാശ കേന്ദ്രത്തിൽനിന്ന് വിക്ഷേപിച്ച 'ഫാൽക്കൺ ഐ 2'എന്ന നിരീക്ഷണ ഉപഗ്രഹം ഉൾപ്പെടെ യു.എ.ഇ തൊടുത്തുവിട്ട 12ൽപരം ഉപഗ്രഹങ്ങൾക്ക് പിന്നിൽ സാറയുടെ കൈകളുണ്ടായിരുന്നു.
നാലുവര്‍ഷം മുമ്പാണ് സാറ യു.എ.ഇയുടെ ബഹിരാകാശ ദൗത്യത്തിെൻറ ചുമതലക്കാരിയായി നിയമിതയായത്. കമ്പ്യൂട്ടര്‍ എന്‍ജിനീയറായാണ് സാറ കരിയര്‍ തുടങ്ങുന്നത്. പിന്നീട് എമിറേറ്റ്സ് ഇൻസ്റ്റിറ്റ്യൂഷന് ഫോര്‍ അഡ്വാൻസ്ഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി എന്ന സ്ഥാപനത്തിലേക്ക് മാറി. യു.എ.ഇയുടെ ആദ്യ കൃത്രിമോപഗ്രഹ ദൗത്യത്തിെൻറ ചുമതലയും സാറക്കായിരുന്നു.
2016ല്‍ സാറ എമിറേറ്റ്സ് സയന്‍സ് കൗണ്‍സിലിെൻറ തലപ്പത്ത് എത്തി. തൊട്ടടുത്ത വര്‍ഷം അഡ്വാന്‍സ്ഡ് സയന്‍സ് വകുപ്പിെൻറ മന്ത്രി എന്ന പദവിയിലുമെത്തി. രണ്ടാഴ്ച മുമ്പ് ചൊവ്വാദൗത്യം വിജയത്തിലെത്തിയപ്പോൾ യു.എ.ഇ രാഷ്ട്ര നേതാക്കൾ സാറയെ അഭിനന്ദനം കൊണ്ട് പൊതിഞ്ഞിരുന്നു. യു.എ.ഇയുടെ ചാന്ദ്രദൗത്യത്തിെൻറ ചുമതലയും സാറക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.