നേമം: ഇരുന്നൂറിലേറെ ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കുന്ന വിളപ്പിൽശാലയിലെ സ്നേഹസാന്ദ്രം എന്ന ചാരിറ്റബിൾ ട്രസ്റ്റിൽ ഷീജ പോറ്റമ്മയാണ്. പെറ്റമ്മയുടെ എല്ലാ കരുതലോടെയുമാണ് ഇവർ അന്തേവാസികൾക്ക് സ്നേഹം പകരുന്നത്. പേയാട് ചെറുകോട് കിഴക്കുംകര പുത്തൻവീട്ടിൽ ഷീജയുടെ (34) മകൾ സാന്ദ്ര (14) ഭിന്നശേഷിക്കാരിയാണ്.
ജന്മനാ തന്നെ തലച്ചോറിന് രോഗം ബാധിച്ചതിനെ തുടർന്ന് സാന്ദ്രയുടെ ഓർമയും ചലനശേഷിയും നഷ്ടപ്പെട്ടിരുന്നു. എന്നാൽ, തളരാതെ മകളുടെ അവസ്ഥയിൽനിന്ന് ഊർജം ഉൾക്കൊണ്ടാണ് ഷീജ ഇങ്ങനെയൊരു ട്രസ്റ്റ് സ്ഥാപിച്ചത്. ഒന്നരവർഷം മുമ്പാണ് സ്നേഹസാന്ദ്രം ട്രസ്റ്റ് തുടങ്ങിയത്. ഭിന്നശേഷിക്കാരായ മക്കളുള്ള അമ്മമാർക്ക് മാത്രമേ ഈ ട്രസ്റ്റിൽ ഭാരവാഹികളും അംഗങ്ങളുമാകാൻ സാധിക്കൂ. ട്രസ്റ്റിന്റെ പ്രസിഡന്റ് നടി സിന്ധു വർമയാണ്. ഷീജയാണ് സെക്രട്ടറി.
സംഗീത ജയകുമാറാണ് ട്രഷറർ. സ്നേഹസാന്ദ്രത്തിന്റെ പ്രവർത്തന മികവ് വിലയിരുത്തിയ വിളപ്പിൽശാലയിലെ അഭ്യുദയകാംക്ഷി 20 സെൻറ് ഭൂമി ട്രസ്റ്റിന് നൽകി. ഇവിടെ സ്നേഹവീട് നിർമിക്കാനുള്ള പരിശ്രമത്തിലാണ് ഷീജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.