അകക്കണ്ണി​െൻറ കാഴ്ചയിൽ ഓൺലൈനിലും ക്ലാസ് നയിച്ച് ശ്രീരേഖ

അ​ക​ക്ക​ണ്ണി​െൻറ കാ​ഴ്ച​യി​ൽ ഓ​ൺ​ലൈ​നി​ലും അ​ധ്യാ​പ​നം ന​ട​ത്തി ശ്രീ​രേ​ഖ രാ​ധാ​കൃ​ഷ്ണ നാ​യി​ക്. ചേ​ർ​ത്ത​ല ഗ​വ. ഗേ​ൾ​സ് എ​ച്ച്.​എ​സ്.​എ​സി​ലെ അ​ധ്യാ​പി​ക​യാ​യ, ജ​ന്മ​നാ കാ​ഴ്ച​ശ​ക്തി ഇ​ല്ലാ​ത്ത ശ്രീ​രേ​ഖ സാ​ധാ​ര​ണ ക്ലാ​സു​​പോ​ലെ ഓ​ൺ​ലൈ​ൻ അ​ധ്യാ​പ​ന​വും സിം​പി​ളാ​യി കൈ​കാ​ര്യം ചെ​യ്യു​ന്നു.

തൃ​പ്പൂ​ണി​ത്തു​റ എ​ള​മ​ന കു​റ്റി​ക്കാ​ട്ട് രാ​ധാ​കൃ​ഷ്ണ നാ​യി​ക്കി​െൻറ ഭാ​ര്യ​യും ചേ​ർ​ത്ത​ല രേ​ഖാ​ല​യ​ത്തി​ൽ രാ​മ​നാ​ഥ പൈ​യു​ടെ​യും ല​ളി​താ​ബാ​യി​യു​ടെ​യും മ​ക​ളു​മാ​ണ് ശ്രീ​രേ​ഖ. ഞ​ര​മ്പി​െൻറ ത​ക​രാ​റു​മൂ​ല​മാ​ണ് കാ​ഴ്ച​ശ​ക്തി ഇ​ല്ലാ​താ​യ​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി സ്പെ​ഷ​ൽ സ്കൂ​ളി​ൽ ഏ​​ഴ​ു​വ​രെ പ​ഠി​ച്ച​ശേ​ഷം അ​വി​ടെ​ത​ന്നെ സാ​ധാ​ര​ണ സ്കൂ​ളി​ലാ​ണ് 10ാം ക്ലാ​സും പൂ​ർ​ത്തി​യാ​ക്കി​യ​ത്.

10ലെ ​മാ​ർ​ക്ക്​ കു​റ​വു​മൂ​ലം വി​ഷ​മി​ച്ച ശ്രീ​രേ​ഖ​ക്ക്​ ചേ​ർ​ത്ത​ല സെൻറ് മൈ​ക്കി​ൾ​സ് കോ​ള​ജി​ലെ പ്രീ ​ഡി​ഗ്രി അ​ധ്യാ​പി​ക വി.​എ. മേ​രി​ക്കു​ട്ടി​യു​ടെ പ്രോ​ത്സാ​ഹ​ന​മാ​ണ്​ പ്ര​ചോ​ദ​ന​മാ​യ​ത്. ത​നി​ക്കും നേ​ട​ണം എ​ന്ന വാ​ശി​യി​ൽ ന​ട​ത്തി​യ പ​ഠ​നം മൂ​ലം പ്രീ​ഡി​ഗ്രി​ക്ക്​ ഫ​സ്​​റ്റ് ക്ലാ​സ് നേ​ടി. എ​സ്.​എ​ൻ കോ​ള​ജി​ൽ ബി​രു​ദ​ത്തി​നും ആ​ര്യാ​ട് കോ​ള​ജി​ൽ ബി.​എ​ഡി​നും മി​ക​ച്ച വി​ജ​യ​മാ​യി​രു​ന്നു. എ​ല്ലാം സാ​ധാ​ര​ണ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം​ത​ന്നെ. കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്ക്​ ര​ക്ഷി​താ​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ഏ​റെ സ​ഹാ​യി​ച്ചു.

2007ൽ ​സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ ക​യ​റി​യ ശ്രീ​രേ​ഖ ത​ണ്ണീ​ർ​മു​ക്കം, വെ​ള്ളി​യാ​കു​ളം ഗ​വ. സ്കൂ​ളു​ക​ളി​ൽ സേ​വ​ന​മ​നു​ഷ്​​ഠി​ച്ചു.2009 മു​ത​ൽ ചേ​ർ​ത്ത​ല ഗ​വ. ഗേ​ൾ​സ് സ്കൂ​ളി​ലാ​ണ്. പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ബ്രെ​യി​ൽ ലി​പി​യി​ലേ​ക്കു മാ​റ്റി​യാ​ണ് ക്ലാ​സു​ക​ൾ എ​ടു​ക്കു​ന്ന​തും നോ​ട്സ് പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന​തും. ഇ​പ്പോ​ൾ വി​ക്ടേ​ഴ്സ് ചാ​ന​ൽ 'ക​ണ്ട​ശേ​ഷം' ക്ലാ​സു​ക​ളു​ടെ വാ​ട്സ്​​ആ​പ് ഗ്രൂ​പ്പി​ൽ ശ​ബ്​​ദ സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് ക്ലാ​സ് വി​ശ​ദീ​ക​രി​ക്കു​ക​യും സം​ശ​യ​നി​വാ​ര​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​ത്.

സ്കൂ​ളി​ൽ പോ​യി പു​തി​യ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി അ​ടു​ക്കാ​ൻ പ​റ്റി​യി​ല്ലെ​ങ്കി​ലും ശ​ബ്​​ദ​ത്തി​ലൂ​ടെ എ​ല്ലാ​വ​രെ​യും മ​ന​സ്സി​ലാ​ക്കി​യി​ട്ടു​ണ്ട്. മ​ക​ൻ ചേ​ർ​ത്ത​ല ടൗ​ൺ ഗ​വ. എ​ൽ.​പി.​എ​സി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി ആ​ശ്രി​ത് കൃ​ഷ്ണ ആ​ർ. നാ​യി​ക്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.