കുന്നുകര: ബാല്യത്തിൽ സായത്തമാക്കിയ കരവിരുത് കൈവിടാതെ വിശ്രമജീവിതത്തിലും വരയുടെ ലോകത്ത് വർണവിസ്മയം തീർക്കുകയാണ് ഹേമലത ടീച്ചർ.
പെയിന്റിങ്ങിലും, തുന്നലിലും, കരകൗശല നിർമാണത്തിലും മികവിന്റെ പര്യായമാണ് ഹേമലത. ചെങ്ങമനാട് ഗവ: ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം റിട്ട. ഫിസിക്കൽ സയൻസ് അധ്യാപിക കുന്നുകര തെക്കെ അടുവാശ്ശേരി ‘പ്രണതി’യിൽ കെ.ജി. ഹേമലതയാണ് വീടിനകം നിറയെ വിവിധ വർണങ്ങളിലുള്ള കരവിരുതിന്റെ മായാലോകം തീർത്തിരിക്കുന്നത്. അത്യാകർഷക ഗ്ലാസ് പെയിന്റിങ്ങും, കമ്പിളി നൂൽകൊണ്ട് തുന്നിയുണ്ടാക്കിയ മനോഹര ചിത്രങ്ങളും കാണാം.
രണ്ടരയടിയോളം നീളത്തിലും, ഒന്നരയടിയോളം വീതിയിലും യേശുവിന്റെ ‘അന്ത്യ അത്താഴം’ രൂപകൽപന ചെയ്തിരിക്കുന്നത് ശ്രദ്ധേയമാണ്. 2017ലാണ് ചെങ്ങമനാട് ഹൈസ്കൂളിൽനിന്ന് വിരമിച്ചത്.
റിട്ട. ഫാക്ട് ഉദ്യോഗമണ്ഡൽ പ്ലാന്റ് സേഫ്റ്റി മാനേജർ അഡ്വ. സുകുമാർ കുറ്റിപ്പുഴയാണ് ഭർത്താവ്. മക്കൾ: ഡോ. ഭവ്യ. എസ് കുമാർ (ആർ.സി.സി, തിരുവനന്തപുരം), ലക്ഷ്മി. എസ്. കുമാർ ( എൻജിനീയർ, ജപ്പാൻ). മരുമക്കൾ: ഡോ. മനു പോൾ (ആർ.സി.സി, തിരുവനന്തപുരം), ഹേമന്ത് സോമ സുന്ദരം (ഇലക്ട്രിക്കൽ എൻജിനീയർ, ജപ്പാൻ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.