ഗ്രാമത്തിന്റെ യുവശബ്ദമായി മാറാനുള്ള പോരാട്ടത്തിലുറച്ച് ലേപുമോൾ. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ബിരുദധാരിയായ ഇൗ പെണ്‍കുട്ടി കുളത്തൂപ്പുഴ പഞ്ചായത്ത് 12ാം വാര്‍ഡായ കടമാന്കോെട്ട ഇടത് സ്ഥാനാർഥിയാണ്. കുളത്തൂപ്പുഴ പഞ്ചായത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച 108 സ്ഥാനാര്‍ഥികളില്‍ ഏറ്റവും പ്രായംകുറഞ്ഞ ആൾ. ഇവിടം ഇത്തവണ ജനറൽ വാർഡാണ്.
കടമാന്‍കോട് ട്രൈബല്‍ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ലേപുമോള്‍ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് അഞ്ചല്‍ സെൻറ് ജോണ്‍സ് കോളജില്‍നിന്ന് ഡിഗ്രി പാസായത്. മകളുടെ പേരുനോക്കി ജാതി തിരിച്ചറിയരുതെന്ന ചിന്തയിലാണ് പിതാവ് വ്യത്യസ്തമായ പേര് നല്‍കിയതെന്ന് ലേപു മോള്‍ വ്യക്തമാക്കുന്നു.
തുടര്‍ച്ചയായി യു.ഡി.എഫിനൊപ്പം നിന്നിട്ടുള്ള കടമാന്‍കോട് വാർഡിനെ ഇടത് മുന്നണിക്കനുകൂലമാക്കുക എന്ന ദൗത്യമേറ്റെടുത്താണ് വിദ്യാര്‍ഥി രാഷ്ട്രീയാനുഭവങ്ങളുമായി സി.പി.എം സ്ഥാനാർഥിയായി ലേപു തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.