മലയാളത്തിൽ, മലയാളി എഴുത്തുകാരോളം പ്രശസ്തനാണ് ഗബ്രിയേൽ ഗാർസ്യ മാർക്വേസ് . ‘കോളറ കാലത്തെ പ്രണയം’, ‘ഏകാന്തതയുടെ നൂറുവർഷങ്ങൾ’ തുടങ്ങിയ അദ്ദേഹത്തിെൻറ കൃതികൾ മലയാളി വായനക്കാരുടെ പ്രിയ പുസ്തകങ്ങളാണ്. എഴുത്തുകാരനായിരുന്ന മാർക്വേസ് പത്രപ്രവർത്തകനുമായിരുന്നു. അദ്ദേഹത്തിെൻറ പത്രറിപ്പോർട്ടുകളുടെ തെരഞ്ഞെടുത്ത ഭാഗം അടുത്ത മാസം സ്പാനിഷ് ഭാഷയിൽ പ്രസിദ്ധീകരിക്കും. ഇതിെൻറ ഇംഗ്ലീഷ് പരിഭാഷ `സ്കാൻഡൽ ഒാഫ് ദ സെഞ്ച്വറി’ മേയ് മാസത്തിലും പുറത്തിറങ്ങും.
കൊളംബിയ സ്വദേശിയും നൊബേൽ ജേതാവുമായ മാർക്വേസ് 2014ലാണ് ഇൗ ലോകത്തോട് വിടപറയുന്നത്. 1950കളിൽ കൊളംബിയയിൽ നിന്ന് നടത്തിയിരുന്ന റിപ്പോർട്ടിങ് മുതൽ 1980കളിൽ സ്പാനിഷ് പത്രമായ ‘എൽ പെയ്സി’ന് വേണ്ടി എഴുതിയിരുന്ന പംക്തികൾ വരെയാണ് പുസ്തകത്തിൽ ഉൾപ്പെടുത്തുക. 2015ൽ മാർക്വേസിനെക്കുറിച്ച് ‘ഗാബോ’ എന്ന പേരിൽ ശ്രദ്ധേയമായ ഡോക്യുമെൻററിയെടുത്ത ജോൻ ലീ ആൻഡേഴ്സെൻറ ആമുഖവും പുസ്തകത്തിലുണ്ടാകും.
മാധ്യമപ്രവർത്തകൻ എന്ന നിലയിലുള്ള മാർക്വേസിെൻറ സംഭാവന അടയാളപ്പെടുത്തും വിധമാണ് പുസ്തകമൊരുക്കുന്നതെന്ന് ആൻഡേഴ്സൺ വ്യക്തമാക്കി. 40 വർഷം നീളുന്ന പത്രപ്രവർത്തന ജീവിതത്തിനുടമായ മാർക്വേസിെൻറ സർഗാത്മക എഴുത്തും തൊഴിലെഴുത്തും പരസ്പരം ബന്ധിപ്പിക്കാവുന്നതാണെന്ന് മുമ്പും അഭിപ്രായമുയർന്നിട്ടുണ്ട്. ഇനിയൊരു മാർക്വേസ് പുസ്തകമുണ്ടാകില്ലെന്ന് കരുതിയിരുന്ന വായനാസമൂഹത്തിെൻറ കാതിലെത്തിയ സദ്വാർത്തയാണ് പുതിയ പുസ്തകത്തിെൻറ പ്രസിദ്ധീകരണം.
കൊളംബിയയിലെ നാഷണൽ യൂനിവേഴ്സിറ്റിയിൽ നിയമ വിദ്യാർഥിയായിരിക്കുേമ്പാഴാണ് മാർക്വേസ് പത്രപ്രവർത്തനം തുടങ്ങൂന്നത്. 50കളിൽ തന്നെ കോളമെഴുത്തും തുടങ്ങി. ചലചിത്ര വിമർശകൻ എന്ന നിലയിലും മാർക്വേസ് ശ്രദ്ധ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.