ലണ്ടൻ: വർഷങ്ങളോളം ബെസ്റ്റ് സെല്ലറായി തുടർന്ന അപൂർവ ശാസ്ത്ര ഗ്രന്ഥമാണ് 1988ൽ പുറത്തിറങ്ങിയ ‘എ ബ്രീഫ് ഹിസ്റ്ററി ഒാഫ് ടൈം’. ഇതിനകം ഒരു കോടിയിലേറെ പ്രതികൾ വിറ്റുപോയി. 40ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. പ്രപഞ്ചത്തിെൻറ ഉൽപത്തിയും വികാസവും അതിനെ നിർമിച്ച കണങ്ങളുമാണ് പുസ്തകത്തിെൻറ പ്രധാന ഇതിവൃത്തം. ഇവ മൊത്തത്തിൽ വിശദീകരിക്കുന്ന ഒരു സിദ്ധാന്തത്തിനുള്ള ശ്രമംകൂടി ഗ്രന്ഥം നടത്തുന്നു. സബ് ആറ്റമിക് ക്വാർകുകൾ മുതൽ തേമാഗർത്തങ്ങൾ വരെ സങ്കീർണമായ ശാസ്ത്ര സേങ്കതങ്ങൾ പരമാവധി ലളിതമായി പരിചയപ്പെടുത്തുന്നുവെന്നതാണ് പുസ്തകത്തെ ജനകീയമാക്കിയത്.
ലോകത്തുടനീളം ഖ്യാതി നേടിയ തെൻറ ഗവേഷണങ്ങൾ സാധാരണക്കാരനുകൂടി ലഭ്യമാകണമെന്ന മോഹമാണ് പുസ്തകരൂപം പ്രാപിക്കുന്നത്. ന്യൂയോർക് ടൈംസ് ബെസ്റ്റ് സെല്ലർ പട്ടികയിൽ 147 ആഴ്ചയും ടൈംസ് ഒാഫ് ലണ്ടൻ പട്ടികയിൽ 237 ആഴ്ചയും പുസ്തകം നിലനിന്നു. ശാസ്ത്ര സേങ്കതങ്ങളും ഗണിതവും ഇന്നും സാധാരണക്കാരന് അപ്രാപ്യമായതിനാൽ എത്ര പേർ പുസ്തകം വായിച്ചിട്ടുണ്ടാകാമെന്നത് പക്ഷേ, ഹോക്കിങ്ങിനെപ്പോലും ബോധിച്ച തമാശ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.