തൃശൂർ: ബാര്‍ കോഴ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം ഉന്നതർക്കെതിരെ പേരെടുത്തുപറയാതെ വിമര്‍ശനവുമായി ജേക്കബ് തോമസിെൻറ ആത്മകഥ ഇന്ന് പുറത്തിറങ്ങും. ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ പ്രകാശനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും. 30 വർഷം നീണ്ട സർവീസ് കാലഘട്ടത്തെ കുറിച്ചുള്ള പല പരാമർശങ്ങളും പുസ്തകം പുറത്തിറങ്ങും മുമ്പ് തന്നെ വിവാദമായിരുന്നു.
ബാർ കോഴ കേസിൽ മുൻ മന്ത്രി കെ. ബാബുവിനെതിരായ അന്വേഷണം താൻ ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകണ്ട എന്ന് തീരുമാനിച്ചത് ബാബുവിനെ സംരക്ഷിക്കേണ്ട ബാധ്യതയുള്ളവരായിരുന്നു. ഉദ്യോഗസ്ഥനെ ജനവിരുദ്ധനാക്കി ചിത്രീകരിക്കാൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാർത്താസമ്മേളനം വിളിച്ചിരുന്നു. ഇതിൽ ഉൗന്നിയാണ് ജേക്കബ് തോമസിെൻറ ആരോപണം.
അതേസമയം, അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല അന്വേഷണത്തില്‍ ഇടപെട്ടിെല്ലന്ന് പുസ്തകം വ്യക്തമാക്കുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ജേക്കബ് തോമസിെൻറ ആത്മകഥ പ്രകാശനം ചെയ്യുന്നത്. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന ആത്മകഥയില്‍ ഇരുപതാം അധ്യായത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍. ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ അഭിപ്രായഭിന്നത ആത്മകഥയില്‍ എടുത്തുപറയുന്നു. ഇൗ കേസിെൻറ അന്വേഷണത്തിന് വ്യക്തമായ മാസ്റ്റർ പ്ലാന്‍ താന്‍ നല്കി.
എന്നാല്‍, ആ വിധത്തില്‍ അന്വേഷണം േവണ്ട എന്നായിരുന്നു തീരുമാനം. എൽ.ഡി.എഫ് വിജയിക്കണമെന്നും നായനാര്‍ ഭരണകാലത്ത് വൈദ്യുതിമന്ത്രിയെന്ന നിലയില്‍ കഴിവ് തെളിയിച്ച പിണറായി വിജയന് മുഖ്യമന്ത്രിയായി കാണണം എന്നും ആഗ്രഹിച്ചിട്ടുണ്ട്. തൃശൂർ കറൻറ് ബുക്സ് ആണ് ജേക്കബ് തോമസിെൻറ ആത്മകഥ പുറത്തിറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.