കൊച്ചി: ഭാഷയുടെ അതിർത്തി കടന്ന് മൊഴി മാറിയെത്തിയ പുസ്തകങ്ങൾക്ക് മലയാളിയുടെ വായനമുറിയിൽ ഇപ്പോഴും മികച്ച സ്വീകാര്യത. വിവർത്തനശാഖയെ സമ്പന്നമാക്കുകയും ലോക ക്ലാസിക്കുകളുടെ വർണനാതീതമായ വായനാനുഭവം മലയാളിക്ക് സമ്മാനിക്കുകയും ചെയ്ത പുസ്തകങ്ങൾ വർഷങ്ങൾ പിന്നിട്ടിട്ടും വിൽപനയിൽ മുന്നിലാണ്. വിശ്വസാഹിത്യത്തിലെ പ്രതിഭകൾ മലയാളത്തിെൻറ സ്വന്തം എഴുത്തുകാർക്കൊപ്പം ഇടം പിടിച്ചതും വിവർത്തന കൃതികളിലൂടെയാണ്.റഷ്യൻ എഴുത്തുകാരുടെ കൃതികൾക്ക് മലയാളത്തിൽ എന്നും വായനക്കാർ ഏറെയായിരുന്നു.
ടോൾസ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ മുതൽ ബോറിസ് പോളിവോയുടെ ‘ഒരു യഥാർഥ മനുഷ്യെൻറ കഥ’യും നോബൽ സമ്മാനം നേടിയ സ്വെറ്റ്ലാന അലക്സിവിച്ചിെൻറ ‘യുദ്ധഭൂമിയിലെ സ്ത്രീ പോരാളിക‘ളും വരെയുള്ളവ മലയാളികൾക്കിടയിൽ വൻതോതിൽ വിറ്റഴിഞ്ഞവയാണ്. വിവർത്തനകൃതികളിൽ പൗലോ കൊയ്ലോയുടെ ആൽക്കെമിസ്റ്റിനാണ് ആവശ്യക്കാർ ഏറെയുള്ളതെന്ന് ഡി.സി ബുക്സ് അധികൃതർ പറയുന്നു. 32 പതിപ്പുകളായി ഒന്നേമുക്കാൽ ലക്ഷം കോപ്പികളാണ് ‘ആൽക്കെമിസ്റ്റ്’ വിറ്റത്. പൗലോ കൊയ്ലോയുടെ 18 പുസ്തകങ്ങൾ ഡി.സി ബുക്സ് മലയാളത്തിൽ ഇറക്കിയിട്ടുണ്ട്.
കമല സുറയ്യയുമായുള്ള സൗഹൃദത്തെക്കുറിച്ച് മെറിലി വീസ്ബോർഡ് എഴുതിയ ഇംഗ്ലീഷ് പുസ്തകത്തിെൻറ പരിഭാഷയായ ‘പ്രണയത്തിെൻറ രാജകുമാരി’യാണ് അടുത്തിടെ വിൽപനയിൽ തരംഗം സൃഷ്ടിച്ച മറ്റൊന്ന്.ഗാന്ധിജിയുടെ ‘എെൻറ സത്യാന്വേഷണ പരീക്ഷണങ്ങൾ’ എട്ടു ലക്ഷത്തിലധികം കോപ്പി മലയാളത്തിൽ വിറ്റു. മാക്സിം ഗോർക്കിയുടെ ‘അമ്മ’, ചെഗുവേരയുടെ ‘മോേട്ടാർ സൈക്കിൾ ഡയറീസ്’, ലാരി കോളിൻസ്-ഡൊമിനിക് ലാപിയർമാരുടെ ‘സ്വാതന്ത്ര്യം അർധരാത്രിയിൽ’, മലാല യൂസുഫിെൻറ ‘ഞാൻ മലാല’, അമീഷ് ത്രിപാഠിയുടെ ‘വായുപുത്രൻമാരുടെ ശപഥം’, ‘യുവരാജാവ്’, എ.പി.ജെ. അബ്ദുൽകലാമിെൻറ ‘അഗ്നിചിറകുകൾ’, ‘പ്രചോദിപ്പിക്കുന്ന പ്രഭാഷണങ്ങൾ’തുടങ്ങിയവക്കും എന്നും ആവശ്യക്കാരേറെ. ഒരുകാലത്ത് വിൽപനയിൽ മുന്നിട്ടുനിന്ന ബിമൽ മിത്ര, യശ്പാൽ, ശരത്ചന്ദ്ര ചാറ്റർജി എന്നിവരുടെ പുസ്തകങ്ങൾ ഇപ്പോൾ വിപണിയിൽ കാണാനില്ലെന്ന് പ്രസാധകനായ സി.െഎ.സി.സി ജയചന്ദ്രൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.