കോഴിക്കോട്: ഇൗ വർഷത്തെ ആശാൻ വിശ്വകവിത പുരസ്കാരത്തിന് പ്രശസ്ത ചിലിയൻ കവിയായ റൗൾ സുറിറ്റ അർഹനായി. അഞ്ചുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ഏപ്രിൽ 29ന് മഹാകവി കുമാരനാശാെൻറ ജന്മഗ്രാമമായ കായിക്കരയിൽ വെച്ച് സമ്മാനിക്കും. ചടങ്ങിൽ സുറിറ്റ, ആശാൻ വിശ്വപുരസ്കാര പ്രഭാഷണം നടത്തുമെന്നും പുരസ്കാരനിർണയ സമിതി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ, അംഗങ്ങളായ എം.എ. ബേബി, സാറ ജോസഫ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പാേബ്ലാ നെരൂദക്ക് ശേഷം ചിലിയിലെ ശ്രേദ്ധയ എഴുത്തുകാരനായ സുറിറ്റ രാഷ്ട്രീയജാഗ്രത നിലനിർത്തുന്ന കവിയാെണന്ന് സച്ചിദാനന്ദൻ പറഞ്ഞു. 68കാരനായ സുറിറ്റക്ക് സാഹിത്യത്തിനുള്ള ചിലിയൻ ദേശീയ പുരസ്കാരം, പാബ്ലോ നെരൂദ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പിനോഷെയുടെ പട്ടാളവിപ്ലവകാലത്ത് അറസ്റ്റിലായ സുറിറ്റ നിരവധി കൃതികളുടെ കർത്താവാണ്. കൊച്ചി ബിനാലെയിൽ സിറിയൻ അഭയാർഥി ഗലീബ് കുർദിയുടെ മരണത്തിെൻറ ദൈന്യത വിവരിക്കുന്ന ‘സങ്കടക്കടൽ’ എന്ന ഇൻസ്റ്റലേഷൻ അവതരിപ്പിച്ച കവി കൂടിയാണ് ഇദ്ദേഹം.
1981ൽ തുടക്കം കുറിച്ച വിശ്വകവിത പുരസ്കാരപ്രഖ്യാപനം പിന്നീട് സാമ്പത്തികപ്രയാസം മൂലം നിർത്തിവെച്ചിരുന്നു. 2012ൽ പുനരാരംഭിച്ച പുരസ്കാരത്തിെൻറ തുക മൂന്ന് ലക്ഷത്തിൽ നിന്ന് ഇത്തവണ അഞ്ചുലക്ഷമായി വർധിപ്പിക്കുകയായിരുന്നു. ആശാൻ മെമ്മോറിയൽ അസോസിേയഷൻ ഭാരവാഹികളായ ചെറുന്നിയൂർ ജയപ്രകാശ്, എസ്. സുധീഷ്, വി. ലൈജു, ഡോ. ബി. ഭുവനേന്ദ്രൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.