ചെന്നൈ: വാര്‍ത്ത കൊടുക്കുന്നതിനു പത്രക്കാര്‍ പണം ചോദിച്ചുവെന്ന സി.പി.എം സഹയാത്രികനായ സാഹിത്യകാരൻ അശോകന്‍ ചരുവിലിന്‍റെ വാദം തെറ്റെന്ന് സംഘാടകർ. അശോകന്‍ ചരുവിലിനോട് പത്രക്കാര്‍ പണം ചോദിച്ച കാര്യം തനിക്കു അറിയില്ലെന്ന് പുസ്തകോത്സവ സംഘാടകനായ നാഗരാജ് പറഞ്ഞു. അത്തരമൊരു സംഭവം നടന്നതായി അറിയില്ല. ഗസ്റ്റ് റൂമില്‍ പത്രക്കാര്‍ ആരും തന്നെ അദ്ദേഹത്തെ കാണാന്‍ ചെന്നിട്ടില്ല. അങ്ങനെ എത്തിയെങ്കിൽ അവിടെ സഹായികളായി നിർത്തിയവർ തന്നോട് പറയുമായിരുന്നു. കൂടാതെ മലയാള മാധ്യമങ്ങളിലെേയാ, മറ്റു മുഖ്യധാരാ മാധ്യമങ്ങളിലെയോ പത്രപ്രവർത്തകർ പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ വന്നിരുന്നില്ല. മാത്രമല്ല, ഇവിടെ നിന്ന് പോയതിനു ശേഷവും അദ്ദേഹം ഇത്തരമൊരു സംഭവത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. നാഗരാജ് വ്യക്തമാക്കി.
കഴിഞ്ഞ മാസം ഇരുപത്തിയൊന്നു മുതല്‍ മുപ്പത്തിയൊന്നു വരെയായിരുന്നു ചെന്നൈയില്‍ പുസ്തകോത്സവം നടന്നത്. സമാപന സമ്മേളനത്തില്‍ അവാര്‍ഡ് വിതരണത്തിനായിരുന്നു അശോകന്‍ ചരുവില്‍ എത്തിയത്. തന്‍റെ പ്രസംഗ ശേഷം ചില പത്രക്കാര്‍ കാണാന്‍ വന്നുവെന്നും വാര്‍ത്ത നല്‍കാന്‍ പണം വേണമെന്ന് ആവശ്യപ്പെട്ടുവെന്നുമായിരുന്നു അശോകന്‍ ചരുവില്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചത്. കേരളത്തിൽ പത്രക്കാരെ മുഖ്യമന്ത്രി ആട്ടിയോടിച്ചതുപോലെ താനും കടക്ക് പുറത്തു എന്നുപറഞ്ഞു ഇറക്കിവിട്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. നാഗരാജ് തന്നെയാണ് പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നതിനായി അശോകന്‍ ചരുവിലിനെ ക്ഷണിച്ചതും സ്വീകരിച്ചതുമെല്ലാം. രണ്ടു ദിവസമാണ് അശോകൻ ചെന്നൈയില്‍ ഉണ്ടായിരുന്നത്. പുസ്തക പ്രസിദ്ധീകരണ സ്ഥാപനമായ ഭാരതി പുത്തകാലയത്തിെൻറ ഉടമയായ നാഗരാജ് പുസ്തകോൽസവത്തിെൻറ മുഖ്യ സംഘാടകൻ കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.