ബംഗളൂരു: ആറാമത് ബാംഗ്ലൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഒക്ടോബർ 28, 29 തീയതികളിൽ നടക്കും. ചരിത്രകാരന്മാർ, ചലച്ചിത്ര താരങ്ങൾ, ക്രിക്കറ്റ് താരങ്ങൾ, സാഹിത്യനായകർ തുടങ്ങിയവർ സാഹിത്യോത്സവത്തിെൻറ ഭാഗമാവും. പുതിയ കാലത്തെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളെ വിശകലനം ചെയ്യുന്ന ഫെസ്റ്റിവലിൽ 130 ഒാളം പേർ വിവിധ സന്ദർഭങ്ങളിലായി സംസാരിക്കും.
ചരിത്രകാരൻ രാമചന്ദ്ര ഗുഹ, മുൻ കേന്ദ്രമന്ത്രി ജയ്റാം രമേശ്, പത്രപ്രവർത്തകനായ രാജ്ദീപ് സർദേശായി, പ്രേംപണിക്കർ, എൻ.എസ്. മാധവൻ, പ്രശാന്ത് ദാ, ട്വിങ്കിൾ ഖന്ന, പെരുമാൾ മുരുകൻ, ഗിരീഷ് കർണാട്, സോനാൽ മാൻസിങ്, ക്രിക്കറ്റർമാരായ അനിൽകുംബ്ലെ, രാഹുൽ ദ്രാവിഡ്, ആസ്ട്രേലിയൻ കളിയെഴുത്തുകാരനായ ഗിഡിയോൺ ഹെയ്ഗ്, ദക്ഷിണാഫ്രിക്കൻ എഴുത്തുകാരൻ ഇമ്രാൻ കൂവാഡിയ, ശ്രീലങ്കയിൽനിന്നുള്ള ചിഹ്മി ടെണ്ടുഫ്ല, ബ്രിട്ടീഷ് പത്രപ്രവർത്തകനായ അഡ്രിയാൻ ലെവി തുടങ്ങിയവർ പെങ്കടുക്കും.
ദേശീയത, ആധാർ, ക്രിക്കറ്റ്, ഇന്ത്യൻ ജനാധിപത്യം തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങളും ചർച്ചയും നടക്കും. കന്നട സാഹിത്യത്തിലെ യുവപ്രതിഭകളായ ശാന്തി കെ. അപ്പണ്ണ, വിക്രം ഹാത്വാർ, അബ്ദുൽ റഷീദ് തുടങ്ങിയവരും സാഹിത്യോത്സവത്തിെൻറ ഭാഗമാവും. ഭാഷയുടെ ഉദ്ഭവം സംബന്ധിച്ച് എസ്. ഷെട്ടാർ പ്രഭാഷണം നിർവഹിക്കും.
കുട്ടികൾക്കായി പ്രത്യേക സെഷനും ഒരുക്കുന്നുണ്ട്. ശിൽപശാല, കഥപറച്ചിൽ സെഷൻ, ക്രിയാത്മകമായ കളികൾ എന്നിവയാണ് കുട്ടികൾക്കായി ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.