ഐസക്കിന്‍റെ ബജറ്റും പ്ളസ് ടു വിദ്യാർഥിനി സ്നേഹയും തമ്മിലുള്ള ബന്ധം

തിരുവനന്തപുരം: തോമസ് ഐസക്കിന്‍റെ ബജറ്റിൽ എല്ലായ്പ്പോഴും സാഹിത്യത്തിന് ഇടമുണ്ടായിരുന്നു. കഴിഞ്ഞ തവണ എം.ടിയേയും തകഴിയേയും പോലുളള മഹാരഥൻമാരെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ബജറ്റ് അവതരണം. ഇത്തവണ സ്ത്രീ സൗഹൃദ ബജറ്റ് എന്ന പ്രഖ്യാപനത്തിന് ചേരും വിധം എഴുത്തുകാരികളുടെ വരികളായിരുന്നു തോമസ് ഐസക്ക് ഉദ്ധരിച്ചത്. ബാലമാണിയമ്മയും സാവിത്രി രാജീവനും കെ.ആർ.മീരയും ബിലു.സി നാരായണനും എല്ലാം 2017-2018 വർഷത്തിലെ കേരള ബജററിൽ ഇടംപിടിച്ചു. വിഖ്യാതരായ എഴുത്തുകാരോടൊപ്പം എന്‍.പി സ്നേഹ എന്ന കൊച്ചുമിടുക്കിയുടെ കവിതയും ബജറ്റിൽ ഇടം നേടി. പുലാപ്പറ്റ എം.എന്‍കെഎം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ സ്നേഹയുടെ അടുക്കള എന്ന കവിതയാണ് തോമസ് ഐസക്ക് ഉൾപ്പെടുത്തിയത്.

അതേക്കുറിച്ച് ധനമന്ത്രി തന്നെയാണ് ഫേസ്ബുക്കിൽ എഴുതിയത്. വിവിധ വിഷയങ്ങള്‍ക്ക് ചേരുന്ന വരികള്‍ തിരഞ്ഞു ചെന്നപ്പോള്‍ എന്‍.പി സ്നേഹ എന്ന കൊച്ചുമിടുക്കിയുടെ ഒരു കവിത ശ്രദ്ധയില്‍പ്പെട്ടു. അടുക്കള എന്ന വിഷയത്തെക്കുറിച്ചെഴുതിയ ശക്തമായ പന്ത്രണ്ടു വരികള്‍. അടുക്കളയില്‍ സ്ത്രീയെടുക്കുന്ന കാണാപ്പണിയെ കൃത്യമായി കുറിച്ചിടാന്‍ സ്നേഹയ്ക്കു കഴിഞ്ഞുവെന്ന് ധനമന്ത്രി തന്നെ സ്വന്തം ഫേസ്ബുക്ക് പേജിൽ കുറിച്ചു.

തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: 

ഇത്തവണ എഴുത്തുകാരികളുടെ വരികളാണ് ബജറ്റില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചത്. വിവിധ വിഷയങ്ങള്‍ക്ക് ചേരുന്ന വരികള്‍ തിരഞ്ഞു ചെന്നപ്പോള്‍ എന്‍.പി സ്നേഹ എന്ന കൊച്ചുമിടുക്കിയുടെ ഒരു കവിത ശ്രദ്ധയില്‍പ്പെട്ടു. അടുക്കള എന്ന വിഷയത്തെക്കുറിച്ചെഴുതിയ ശക്തമായ പന്ത്രണ്ടു വരികള്‍. അടുക്കളയില്‍ സ്ത്രീയെടുക്കുന്ന കാണാപ്പണിയെ കൃത്യമായി കുറിച്ചിടാന്‍ സ്നേഹയ്ക്കു കഴിഞ്ഞു. ഹൈസ്ക്കൂള്‍ ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്നേഹ ഈ വരികളെഴുതിയത്. പുലാപ്പറ്റ എം.എന്‍കെഎം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് ഇപ്പോള്‍ സ്നേഹ. പുലാപ്പറ്റ സ്വദേശികളായ പ്രദീപിന്റെയും ഷീബയുടെയും മകളാണ് സ്നേഹ. പ്രദീപ് കോ​​ണ്‍ട്രാക്ടറും ഷീബ അധ്യാപികയുമാണ്. മലയാളത്തിലെ കരുത്തുറ്റ എഴുത്തുകാരികളിലൊരാളായി സ്നേഹ വളരട്ടെ എന്ന് ആശംസിക്കുന്നു.

 

Full View
Tags:    
News Summary - Budget Thomas Issac-Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.