‘മാത’യുടെ മികവിൽ നിറകാഴ്​ചയുടെ ചില​െമ്പാലി

കോ​ഴി​ക്കോ​ട്​: പ്ര​ണ​യ​വും വ​ഞ്ച​ന​യും പ്ര​തി​കാ​ര​വും നി​റ​യു​ന്ന ചി​ല​പ്പ​തി​കാ​ര​ത്തി​​െൻറ ചി​ല​െ​മ്പാ​ലി​ക്ക​ഥ വേ​ദി​യി​ൽ ദൃ​ശ്യാ​വി​ഷ്​​കാ​ര​മാ​യി. മാ​ത (മ​ല​യാ​ളം തി​യ​റ്റ​റി​ക്ക​ൽ ഹെ​റി​റ്റേ​ജ്​ ആ​ൻ​ഡ്​​ ആ​ർ​ട്​​സ്) പേ​രാ​​മ്പ്ര​യി​ലെ ക​ലാ​കാ​ര​ന്മാ​രാ​ണ്​ പാ​തി​വ്ര​ത്യ​ത്തി​​െൻറ ശ​ക്​​തി​യി​ൽ മ​ധു​ര ന​ഗ​ര​ത്തെ ചു​ട്ടു​ചാ​മ്പ​ലാ​ക്കി​യ ക​ണ്ണ​കി​യു​ടെ ശോ​ക​ജീ​വി​തം വി​വ​രി​ക്കു​ന്ന ചി​ല​പ്പ​തി​കാ​ര​ത്തി​ന്​ പു​തി​യ രൂ​പം ന​ൽ​കി​യ​ത്. മാ​ത​യു​ടെ 10ാം വാ​ർ​ഷി​ക​ത്തോ​ട​ന​ു​ബ​ന്ധി​ച്ച്​ ​ ടാ​ഗോ​ർ സ​െൻറി​ന​റി ഹാ​ളി​ലെ നി​റ​ഞ്ഞ സ​ദ​സ്സി​ലാ​ണ്​​ ഇ​ള​​േ​ങ്കാ​വ​ടി​ക​ളു​​ടെ ഇ​തി​ഹാ​സ​കാ​വ്യ​മാ​യ ‘ചി​ല​പ്പ​തി​കാ​രം’ അ​ര​ങ്ങേ​റി​യ​ത്. 

എ​സ്. ര​മേ​ശ​ൻ നാ​യ​ർ ര​ചി​ച്ച ദൃ​ശ്യ-​ശ്രാ​വ്യാ​വി​ഷ്​​കാ​രം മാ​ത ഡ​യ​റ​ക്​​ട​ർ ക​ന​ക​ദാ​സ്​ പേ​രാ​​മ്പ്ര​യാ​ണ്​ സം​വി​ധാ​നം ചെ​യ്​​ത​ത്. നാ​ട​ക​സ​േ​ങ്ക​ത​ങ്ങ​ളും നൃ​ത്ത​സം​ഗീ​ത​ക​ല​ക​ളും സ​മ​ന്വ​യി​ച്ചാ​യി​രു​ന്നു മാ​ത​യു​െ​ട 50ലേ​റെ ക​ലാ​കാ​ര​ന്മാ​ർ നി​റ​ഞ്ഞാ​ടി​യ​ത്. മൂ​ല​കൃ​തി​ക​ളി​ല്‍നി​ന്ന് ഒ​ട്ടും വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ്​ ചി​ല​പ്പ​തി​കാ​രം മ​ല​യാ​ള​ത്തി​ൽ ‘പേ​ശി​യ​ത്​’. പെ​ൺ​ശാ​പ​മേ​റ്റാ​ൽ പ​ട്ട​ണ​ങ്ങ​ൾ പ​ട്ട​ട​യാ​കു​െ​മ​ന്ന്​ ഒാ​ർ​മി​പ്പി​ക്കു​ന്ന ‘ചി​ല​പ്പ​തി​കാ​രം, വീ​ണ്ടു​വി​ചാ​ര​മി​ല്ലാ​തെ തെ​റ്റു​ക​ൾ ചെ​യ്​​തി​ട്ട്​ പ​ശ്ചാ​ത്ത​പി​ക്കു​ന്ന ഭ​ര​ണാ​ധി​കാ​രി​ക​ളെ​യും ദൃ​ശ്യ​വ​ത്​​ക​രി​ക്കു​ന്നു. കേ​ന്ദ്ര സാം​സ്‌​കാ​രി​ക വ​കു​പ്പി​​െൻറ സ​ഹ​ക​ര​ണ​ത്തോ​െ​ട​യാ​ണ്​ ച​ട​ങ്ങ്​ ന​ട​ത്തി​യ​ത്.

പി.​കെ. ഗോ​പി​യു​ടേ​താ​ണ്​ ഗാ​ന​ര​ച​ന. ജി​തേ​ഷ് മു​തു​കാ​ട് കോ​വ​ല​നെ​യും അ​ഞ്ജ​ലി ചീ​ക്കി​ലോ​ട് ക​ണ്ണ​കി​യെ​യും അ​വ​ത​രി​പ്പി​ച്ചു. ഡോ. ​ല​ജ്‌​ന നൃ​ത്ത​സം​വി​ധാ​ന​വും എ. ​സു​രേ​ന്ദ​ന്‍ മാ​സ്​​റ്റ​ർ സം​ഗീ​ത സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചു. തൊ​ഴി​ൽ-​എ​ക്​​സൈ​സ്​ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്​​ണ​ൻ ച​ട​ങ്ങ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. എം.​കെ. രാ​ഘ​വ​ന്‍ എം.​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. ഗോ​പി, ഡോ. ​പ്രി​യ​ദ​ർ​ശ​ൻ ലാ​ൽ, ക​മാ​ൽ വ​ര​ദൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ. ​സു​രേ​ന്ദ​ന്‍ മാ​സ്​​റ്റ​ർ​ക്ക്​ പി.​െ​ക. ഗോ​പി ഉ​പ​ഹാ​രം ന​ൽ​കി.

Tags:    
News Summary - Chilappathikaram - Literature News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.