മാധ്യമപ്രവർത്തകൻ മൈക്കൽ വുൾഫിെൻറ പുസ്തകത്തിനെതിരെ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ട്വിറ്ററിലാണ് ട്രംപ് വുൾഫിനെതിരെ ആഞ്ഞടിച്ചത്. ‘‘പുസ്തകത്തെ സംബന്ധിച്ച് അയാളുമായി ഞാൻ സംസാരിച്ചിട്ടില്ല. കള്ളത്തരങ്ങൾ മാത്രം നിറഞ്ഞ പുസ്തകം. ആധികാരികത തീരെ അവകാശപ്പെടാൻ ആ പുസ്തകത്തിനാവില്ല. അതിൽ പറയപ്പെടുന്ന വ്യക്തിയുടെ ചരിത്രം പരിശോധിച്ചാൽ മാത്രം മതി’’-അമേരിക്കൻ പ്രസിഡൻറ് ട്വീറ്റ് ചെയ്തു. അതിനിടെ, ജനുവരി ഒമ്പതിന് നിശ്ചയിച്ചിരുന്ന പ്രകാശനം നേരത്തെയാക്കി വെള്ളിയാഴ്ച പുസ്തകം പുറത്തിറക്കി. പ്രസിദ്ധീകരിക്കുന്നത് നിയമപരമായി തടയാൻ വൈറ്റ്ഹൗസ് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
ട്രംപിനെ കുരുക്കിലാക്കി മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മൈക്കൽ വുൾഫ് എഴുതിയ ‘ഫയർ ആൻഡ് ഫ്യൂറി: ഇൻസൈഡ് ദ ട്രംപ് വൈറ്റ്ഹൗസ്’ എന്ന പുസ്തകമാണ് അമേരിക്കയിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. പ്രശസ്തിക്കുമാത്രമാണ് യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ട്രംപ് മത്സരിച്ചതെന്നും മകൾ ഇവാൻക പ്രസിഡൻറാകാനുള്ള തയാറെടുപ്പിലാണെന്നതുമുൾപ്പെടെ വിവരങ്ങളാണ് പുസ്തകത്തിലുള്ളത്.
പുസ്തകത്തിന് പിന്നിൽ പ്രവർത്തിച്ചെന്നാരോപിച്ച് ട്രംപിെൻറ മുൻ വിശ്വസ്തനും ഉപദേശകനുമായിരുന്ന സ്റ്റീവ് ബാനണെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രസിഡൻറിെൻറ അഭിഭാഷകർ നേരത്തേ അറിയിച്ചിരുന്നു. യു.എസിൽ ട്രംപ് പ്രതിനിധാനം ചെയ്യുന്ന തീവ്ര വലതുപക്ഷത്തിെൻറ പ്രധാന വക്താവുകൂടിയായ ബാനണെതിരെ വൈറ്റ്ഹൗസ് ഒൗദ്യോഗികമായി പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.
പ്രസിദ്ധീകരണത്തിനുശേഷം വുൾഫ് പുസ്തകം ദീർഘ പഠനത്തിനുശേഷം എഴുതിയതാണെന്ന് വാദിച്ചു. ‘‘ഒടുവിൽ ഞങ്ങളതു പുറത്തിറക്കി. ഇനി നിങ്ങൾക്കത് വായിക്കാം. നന്ദി, മിസ്റ്റർ പ്രസിഡൻറ്. 200ഒാളം അഭിമുഖങ്ങൾ നടത്തി തയാറാക്കിയതാണ് ഇൗ പുസ്തകം’’ -വുൾഫ് ട്വിറ്ററിൽ പ്രതികരിച്ചു.
അതേസമയം, പുസ്തകത്തിനെതിരെ വൈറ്റ്ഹൗസും രൂക്ഷമായി പ്രതികരിച്ചു. പുസ്തകത്തെ മനോഹരമായ കെട്ടുകഥയെന്നും ടാബ്ലോയ്ഡ് ഗോസിപ്പുകൾ മാത്രമാണ് അതിലെന്നും പ്രസ് സെക്രട്ടറി സരാഹ് സാൻഡേഴ്സ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.