റോം: നടൻ ഇന്നെസൻറ് എം.പിയുടെ ‘കാൻസർ വാർഡിലെ ചിരി’ ഇനി ഇറ്റാലിയൻഭാഷയിലും. ഇറ്റലിയിലെ തവാസുൽ യൂറോപ്പ് ഡയലോഗ് സെൻറർ ഡയറക്ടർ ഡോ. സബ്രീന ലേയി വിവർത്തനംചെയ്ത പുസ്തകം കോൺഗ്രസ് ഒാഫ് റിലീജിയൻ ആൻഡ് ഡെമോക്രസി (സി.എഫ്.ഡി) സംഘടിപ്പിച്ച ചടങ്ങിലാണ് പുറത്തിറക്കിയത്.
ഇൗ വർഷാദ്യം ഇന്നസെൻറും കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും ഇറ്റലിയിലെത്തിയപ്പോൾ, ഇരുവരും സബ്രീന ലേയിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതികൂല സാഹചര്യത്തിലും ഇന്നെസൻറ് പ്രകടിപ്പിക്കുന്ന ശുഭാപ്തിവിശ്വാസം ശ്ലാഘനീയമാണെന്ന് പുസ്തകപ്രകാശന വേളയിൽ സബ്രീന ലേയി പറഞ്ഞു.
റോമിലെ ലയോള യൂനിവേഴ്സിറ്റി പ്രഫസർ ഡോ. ആനി വിൻജൻറർ, തവാസുൽ യൂറോപ്പിെൻറ സാംസ്കാരിക ഉപദേഷ്ടാവ് അബ്ദുൽ ലത്തീഫ് ചാലിൽകണ്ടി, സി.എഫ്.ഡി ഭാരവാഹികളായ ഫാ. അനൂപ് മുണ്ടക്കൽ, ഫാ. സാനു ഒാസേഫ്, മെബിൻ മാത്യു, ഡയസ് ഡിനേഷ്യസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇറ്റലിയിലെ മലയാളി കുടുംബങ്ങളും വിവിധ രാജ്യങ്ങളിലെ പ്രവാസികളും അടക്കം നിരവധിപേർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.