പ്രശസ്ത ഐറിഷ് സാഹിത്യകാരൻ ജെ.പി ഡോൺലീവി നിര്യാതനായി

ഡബ്ളിൻ: പ്രശസ്ത ഐറിഷ് സാഹിത്യകാരൻ ജെ.പി ഡോൺലീവി (91) നിര്യാതനായി. വെസ്റ്റ്മീത്തിലുള്ള വസതിയിൽ ഇന്നലെയായിരുന്നു അന്ത്യം. ഒരു ഡസനോളം നോവലുകളും നാടകങ്ങളും രചിച്ച ജെ.പി ഡോൺലീവി ബ്രൂക്ലിനിൽ 1926ലായിരുന്നു ജനിച്ചത്. ഇദ്ദേഹത്തിന്‍റെ മാതാവും പിതാവും അഭയാർഥികളായാണ് അയർലണ്ടിലെത്തിയത്.

ജിഞ്ചർ മാൻ എന്ന നോവലിലൂടെയാണ് ജെ.പി ഡോൺലീവി പ്രശസ്തിയുടെ കൊടുമുടിയിലെത്തിയത്. 1955ൽ പാരീസിൽ പ്രസിദ്ധീകൃതമായ നോവലിന്‍റെ അമ്പത് ലക്ഷം കോപ്പികളാണ വിറ്റഴിഞ്ഞത്. 20ാം നൂറ്റാണ്ടിലെ ഏറ്റവും നല്ല 100 ഇംഗ്ളീഷ് നോവലുകളിലൊന്നായി മോഡേൺ ലൈബ്രറി ഈ പുസ്തകത്തെ തെരഞ്ഞെടുത്തിരുന്നു.

Tags:    
News Summary - Irish literature giant JP Donleavy died- literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.