ന്യൂഡൽഹി: കെ.പി. രാമനുണ്ണിക്കും കെ.എസ്. വെങ്കിടാചലത്തിനും കേന്ദ്ര സാഹിത്യഅക്കാദമി പുരസ്കാരം. കെ.പി. രാമനുണ്ണിയുടെ ‘ദൈവത്തിെൻറ പുസ്തകം’ ആണ് മലയാള നോവൽ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്. ‘മാധ്യമം ആഴ്ചപ്പതിപ്പി’ൽ പരമ്പരയായി പ്രസിദ്ധീകരിച്ചതുമുതൽ അനുവാചക -വിമർശക ശ്രദ്ധ പിടിച്ചുപറ്റിയതാണ് ഇൗ കൃതി.
വെങ്കിടാചലത്തിന് തർജമവിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്. തമിഴ് സാഹിത്യകാരനായ ജയകാന്തെൻറ ‘തെരഞ്ഞെടുത്ത ചെറുകഥകൾ’ എന്ന കൃതിയുടെ ‘അഗ്രഹാരത്തിലെ പൂച്ച’ എന്ന പേരിലുള്ള മലയാളവിവർത്തനത്തിനാണ് പുരസ്കാരം. ഒരു ലക്ഷം രൂപയാണ് പുരസ്കാരം. വിവർത്തനങ്ങൾക്ക് 50,000 രൂപയും വെങ്കലഫലകവുമാണ് പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.