ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനായി കന്നഡ നോവലിസ്റ്റും ജ്ഞാനപീഠ ജേതാവുമായ ചന്ദ്രശേഖർ കമ്പാറിെന തെരഞ്ഞെടുത്തു. അക്കാദമിയുടെ നിലവിലെ വൈസ് പ്രസിഡൻറാണ് കമ്പാർ.
മറാത്തി സാഹിത്യകാരൻ ബാലചന്ദ്ര വി. നെമദെയും ഒഡിയ എഴുത്തുകാരി പ്രതിഭാറായിയും സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു.
അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്തെത്തുന്ന മൂന്നാമത്തെ കന്നഡ സാഹിത്യകാരനാണ് കമ്പാർ. 20 വർഷങ്ങൾക്ക് ശേഷമാണ് കർണാടക സ്വദേശി അക്കാദമി ചെയർമാൻ സ്ഥാനത്തെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.