ന്യൂഡൽഹി: ദലിത് എഴുത്തുകാരനും ചിന്തകനുമായ കാഞ്ച െഎലയ്യയുടെ ‘വൈശ്യർ സാമൂഹിക കൊള്ളക്കാർ’ എന്ന പുസ്തകം നിരോധിക്കാനാവില്ലെന്ന് സുപ്രീംകോടതി.
സ്വതന്ത്രചിന്തയെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും തടയാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, പുസ്തകം നിരോധിക്കണമെന്ന അഡ്വ. വീരാഞ്ജനേയുലുവിെൻറ ഹരജി തള്ളി.
എഴുത്തുകാരൻ താൻ ജീവിക്കുന്ന ലോകത്തെയും സമൂഹത്തെയും കുറിച്ചാണ് രചന നടത്തുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശങ്ങളെ സംരക്ഷിക്കുകയാണ് കോടതിയുടെ പ്രധാന ചുമതലയെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഇന്ത്യയിലെ ജാതിവ്യവസ്ഥയെ നിശിതമായി വിമർശിക്കുന്ന പുസ്തകത്തിലെ ‘ഹിന്ദുമുക്ത ഭാരതം’ എന്ന അധ്യായത്തെക്കുറിച്ചും ഹരജിയിൽ പരാമർശിച്ചിരുന്നു.
പുസ്തകം നിരോധിക്കണമെന്ന ഏതു ഹരജിയും സൂക്ഷ്മമായി പരിശോധിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു. പുസ്തകത്തിലെ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ആന്ധ്രപ്രദേശിൽ കാഞ്ച െഎലയ്യയെ ആക്രമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.