സ്റ്റോക്ഹോം: മനുഷ്യെൻറ മായിക ഭ്രമങ്ങളുടെയും ഒാർമകളുടെയും സൗന്ദര്യശാസ്ത്ര പ്രപഞ്ചം തീർത്ത ഇംഗ്ലീഷ് എഴുത്തുകാരൻ കസുവോ ഇഷിഗുറോക്ക് (62) ഇൗ വർഷത്തെ സാഹിത്യ നൊബേൽ. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, കോളമിസ്റ്റ്, ഗാനരചയിതാവ് എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ഇഷിഗുറോ, വർത്തമാനകാല ഇംഗ്ലീഷ് സാഹിത്യ മേഖലയിൽ ഏറ്റവും ആഘോഷിക്കപ്പെടുന്ന എഴുത്തുകാരനാണ്.
വൈകാരികവും കരുത്തുറ്റതുമായ രചനകളിലൂടെ ലോകവും അതിലെ മനുഷ്യരും തമ്മിലുള്ള ബന്ധത്തിെൻറ ആഴക്കാഴ്ചകളെ അനാവരണം ചെയ്യുന്നതാണ് അദ്ദേഹത്തിെൻറ കൃതികളെന്ന് നൊബേൽ കമ്മിറ്റി വിലയിരുത്തി. 1954ൽ നാഗസാക്കിയിൽ ജനിച്ച ഇഷിഗുറോ അഞ്ചാം വയസ്സിൽ പിതാവിനൊപ്പം ബ്രിട്ടനിലേക്ക് കുടിയേറുകയായിരുന്നു. 1982ൽ ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചു. ആ വർഷം രചിച്ച ‘എ പെയ്ൽ വ്യൂ ഒാഫ് ഹിൽസ്’ ആണ് ആദ്യ നോവൽ. നൊബേലിന് ഏറെ സാധ്യത കൽപിച്ചിരുന്ന മാർഗരറ്റ് അറ്റ്വുഡ്, ഗൂഗി തിയോേങാ, ഹറുകി മുറാകാമി, കോ ഉൻ തുടങ്ങിയവരെ പിന്തള്ളിയാണ് ഇൗ ജാപ്പനീസ് വംശജൻ ലോകത്തെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരത്തിന് അർഹനായത്.
1989ൽ പുറത്തിറങ്ങിയ ‘ദി റിമെയ്ൻസ് ഒാഫ് ദി ഡേ’ ആണ് ഇദ്ദേഹത്തിെൻറ മാസ്റ്റർ പീസായി കണക്കാക്കപ്പെടുന്നത്. സാമൂഹികപ്രവർത്തകയായ ലോണ മാക്ഡെഗലാണ് ഭാര്യ. ഏക മകൾ നേവാമി. 7.2 കോടി രൂപയാണ് അവാർഡ് തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.