കോഴിക്കോട്: മലയാള ഭാഷയോടും സംസ്കാരത്തോടുമുള്ള സ്നേഹമില്ലായ്മയാണ് മലയാളിയുടെ ദൗർബല്യമെന്ന് എഴുത്തുകാരൻ കെ.പി. രാമനുണ്ണി. മറ്റു സംസ്ഥാനത്തെല്ലാം ഭാഷയെ മുറുകെപിടിക്കുമ്പോൾ നാം അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘താളലയം’ എന്ന പേരിൽ ഭാരത് എജുക്കേഷൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച മലയാള ഭാഷാഘോഷവും പ്രമുഖ പത്രപ്രവർത്തകർക്ക് ആദരവും പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
െക.യു.ഡബ്ലിയു.ജെ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ, മലയാള മനോരമ അസി.എഡിറ്റർ കെ.എഫ്. ജോർജ്, കേരള കൗമുദി ന്യൂസ് എഡിറ്റർ പി.സി. ഹരീഷ്, ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റർ മോഹൻദാസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഫൗണ്ടേഷൻ ഡയറക്ടർ ഇ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ജയ്സി, സൗമ്യ ലജീഷ്, എം.ആർ. പ്രമോദ്, അനുപമ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.