തൃശൂർ: മീശ പ്രസിദ്ധീകരണത്തിൽ വിവാദത്തിലായ ഡി.സി ബുക്സിെൻറ പുസ്തകമേളക്ക് സംഘ്പരിവാറിെൻറ എതിർപ്പ്. തൃശൂരിൽ ശനിയാഴ്ച മേള തുടങ്ങാനിരിക്കെ, മേളക്കായി എത്തിച്ച പുസ്തകങ്ങൾ പ്രതിഷേധക്കാരുടെ എതിർപ്പിനെ തുടർന്ന് വാഹനത്തിൽ നിന്നും ഇറക്കാനായില്ല.
പാറമേക്കാവ് അഗ്രശാലയിലാണ് വർഷങ്ങളായി ഡി.സി ബുക്സിെൻറ പുസ്തകമേള നടക്കാറ്. മേളക്കായി നേരത്തെ മുൻകൂർ തുക നൽകി ഹാൾ ബുക്ക് ചെയ്യുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് പുസ്തകങ്ങളടങ്ങിയ വാഹനം പാറമേക്കാവ് അഗ്രശാലയിലെത്തിയത്. വിവരമറിഞ്ഞ് ദേവസ്വത്തിലെ ബി.ജെ.പി അനുഭാവികളാണ് എതിർപ്പുയർത്തി ആദ്യം രംഗത്തെത്തിയത്. പിന്നാലെ സംഘ്പരിവാർ പ്രവർത്തകരുമെത്തി. ഹൈന്ദവ വിശ്വാസങ്ങൾക്കെതിരെയുള്ള പുസ്തകം പ്രസിദ്ധീകരിച്ച ഡി.സിക്കെതിരെ ഭക്തരുടെ പ്രതിഷേധമുണ്ടെന്നും, മേള നടത്താൻ അനുവദിക്കാനാവില്ലെന്നും ഇവർ വാദിച്ചു.
പ്രതിഷേധം രൂക്ഷമായതോടെ ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരും, ദേവസ്വം അധികൃതരും, ഡി.സി ബുക്സ് അധികൃതരുമായി സംസാരിെച്ചങ്കിലും വിട്ടുവീഴ്ച്ചക്ക് പ്രതിഷേധക്കാർ തയാറായില്ല. ഹാളിന് മുന്നിൽ ‘ഇവിടെ ഹൈന്ദവ താൽപര്യങ്ങൾക്ക് വിരുദ്ധമായ പ്രസിദ്ധീകരണങ്ങൾ വിൽക്കപ്പെടുന്നില്ല ’ എന്ന ബോർഡ് പ്രദർശിപ്പിച്ച് മേള നടത്തിക്കൊള്ളാൻ പറഞ്ഞ് പിന്നീട് പ്രതിഷേധക്കാരെത്തി. പുസ്തകങ്ങൾ വാഹനത്തിൽ നിന്ന് ഇറക്കാൻ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.