സഫീർ കരീമിനെ ചൂണ്ടിക്കാട്ടി ശ്രീറാമിന് എൻ.എസ് മാധവന്‍റെ മറുപടി

വായന അതിരുകടന്ന ശീലമാണെന്ന ശ്രീറാം വെങ്കിട്ടരാമന്‍റെ പ്രസ്താവനക്ക് പരോക്ഷമായി മറുപടി നൽകിക്കൊണ്ട് പ്രശസ്ത സാഹിത്യകാരൻ എൻ.എസ് മാധവന്‍റെ ട്വീറ്റ്. 'വായന അതിരുകടന്ന ശീലമായാണു ഞാന്‍ കാണുന്നത്. ഒരു പുസ്തകത്തിന് വേണ്ടി മണിക്കൂറായ മണിക്കൂറുകളൊക്കെ കളഞ്ഞു കുളിക്കുന്നതിനെക്കാള്‍ എത്രയോ നല്ല കാര്യങ്ങള്‍ നമുക്ക് ജീവിതത്തില്‍ ചെയ്യാന്‍ കഴിയും’. ഇതാണ് ശ്രീറാം വായനാ ശീലത്തെക്കുറിച്ച് പറഞ്ഞത്.

ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്. ഇതിനിടെയാണ് എൻ.എസ് മാധവൻ 'പുസ്തകം വായിക്കാതെ സഫീർ കരീമിന് പഠിക്കണമെന്നാണ് പറയുന്നത്' എന്ന് ട്വീറ്റ് ചെയ്തത്.

ഐ.എ.എസ് പരീക്ഷക്ക് കോപ്പി അടിച്ചതിന് പിടിയിലായ മലയാളിയാണ് സഫീര്‍ കരീം. ഐ.പി.എസ് ട്രെയിനിയാരിന്ന സഫീറും ഭാര്യയും ഇപ്പോൾ ജയിലിലാണ്.

Tags:    
News Summary - N S Madhavan gives reply to Sreeram Venkittaraman-Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.