ഹിന്ദി കവി കുൻവർ നാരായൺ അന്തരിച്ചു

ന്യൂഡൽഹി: പ്രമുഖ ഹിന്ദി കവിയും ജ്​ഞാനപീഠജേതാവുമായ കുൻവർ നാരായൺ (90) അന്തരിച്ചു. മസ്​തിഷ്​കാഘാതത്തെ തുടർന്ന്​ നാലു മാസമായി അബോധാവസ്​ഥയിലായിരുന്ന ഇദ്ദേഹ​ം ബുധനാഴ്​ച രാവിലെയാണ്​ മരിച്ചത്​. കവിതകൾക്കു​ പുറമെ ചെറുകഥ, നിരൂപണം എന്നീ രംഗങ്ങളിലും പ്രശസ്​തനായിരുന്നു.  ഹിന്ദി സാഹിത്യത്തിലെ മികച്ച കൃതിയായി പരിഗണിക്കുന്ന ‘ചക്രവ്യൂഹ്​’ എന്ന കവിതാസമാഹാരമടക്കം ഇദ്ദേഹം നിരവധി കൃതികൾ രചിച്ചിട്ടുണ്ട്​. 2005ൽ  ജ്​ഞാനപീഠം ലഭിച്ച ഇദ്ദേഹത്തെ 2009ൽ പത്മഭൂഷൺ നൽകി ആദരിച്ചു. 

Tags:    
News Summary - Padma Bhushan Hindi poet Kunwar Narayan dead at 90- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.