കൽപറ്റ: ചക്കയിൽനിന്നും മറ്റ് പഴങ്ങളിൽനിന്നും അനേകം മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്ന കാലത്ത് ഭക്ഷ്യോൽപന്ന രംഗത്ത് മാർഗ ദർശിയാവുകയാണ് പത്മിനി ശിവദാസിെൻറ ‘തേൻവരിക്കയും തേൻമാവും’ എന്ന പുസ്തകം. ചക്കയിൽ നിന്നുള്ള മൂല്യവർധിത ഉൽപന്ന നിർമാണത്തിലൂടെ പ്രശസ്തയായ പത്മിനി ശിവദാസിെൻറ രണ്ടാമത്തെ പുസ്തകമാണിത്.
ചക്കയെക്കുറിച്ചും മാങ്ങയെക്കുറിച്ചും അവയുടെ പോഷകസമൃദ്ധിയെക്കുറിച്ചും ചക്കയുടെയും മാങ്ങയുടെയും വർത്തമാനകാല പ്രസക്തിയെക്കുറിച്ചുമാണ് പുസ്തകം പ്രതിപാദിക്കുന്നത്. ഡോ. സി.എസ്. ചന്ദ്രിക അവതാരികയും പ്രഫ. ടി.എ. ഉഷാകുമാരി പ്രസാധക കുറിപ്പും എഴുതിയ ഈ പുസ്തകം പൂർണമായും വനിതകളുടെ കൈത്താങ്ങിലാണ് പുറത്തിറങ്ങിയിട്ടുള്ളത്. അടുത്ത കാലത്തായി ചക്കക്ക് ലഭിച്ച ജനപ്രീതി പുസ്തകത്തിെൻറ ആനുകാലിക പ്രസക്തി വർധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളം ചക്ക ഉൽപന്നങ്ങളെപ്പറ്റി ക്ലാസുകൾ നയിച്ചതിലൂടെ അനേകം സ്ഥലങ്ങളിൽ ഒട്ടനവധി പേരെ സംരംഭകരാക്കി മാറ്റുന്നതിനും ചക്ക ഉൽപന്നങ്ങളിലൂടെ പുതിയൊരു ഭക്ഷ്യ സംസ്കാരം വളർത്താനും പത്മിനി ശിവദാസിന് കഴിഞ്ഞിട്ടുണ്ട്.
സംരംഭകത്വ ട്രെയിനർമാർക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. ചക്കയുടെ 88ഉം മാങ്ങയുടെ 35ഉം മൂല്യവർധിത ഉൽപന്നങ്ങളെക്കുറിച്ച് പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. ദത്തൻ പുസ്തക പ്രകാശനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.