കടയ്ക്കൽ (കൊല്ലം): കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ആർ.എസ്.എസ് ആക്രമണം. കോട്ടുക്കൽ കൈരളി ഗ്രന്ഥശാലയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെ തിങ്കളാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം. കുരീപ്പുഴ പ്രസംഗത്തിൽ വർത്തമാനകാല സംഭവങ്ങളും പ്രതിപാദിച്ചിരുന്നു. പ്രസംഗം കഴിഞ്ഞ് വാഹനത്തിൽ കയറുന്നതിനിടെ ആർ.എസ്.എസ് പ്രവർത്തകർ വാഹനം തടഞ്ഞ് ൈകയേറ്റം നടത്തുകയായിരുന്നു. വാഹനവും കേടുവരുത്തി.
സംഘാടകരും താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ജെ.സി. അനിൽ ഉൾപ്പെടെയുള്ളവരും ഓടിക്കൂടി കുരീപ്പുഴയെ രക്ഷപ്പെടുത്തുകയായിരുന്നു. കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയശേഷം പൊലീസ് അകമ്പടിയോടെ കുരീപ്പുഴ വീട്ടിലേക്ക് പോയി. വടയമ്പാടി സമരത്തെ അനുകൂലിച്ചും ആർ.എസ്.എസിനെ എതിർത്തും പ്രസംഗിച്ചതാണ് ആക്രമണത്തിന് കാരണമായതെന്ന് കരുതുന്നതായി കുരീപ്പുഴ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതുകൊണ്ടൊന്നും തന്നെ ഭയപ്പെടുത്താമെന്ന് സംഘ്പരിവാർ കരുതേണ്ടതില്ല. തെൻറ രാഷ്്ട്രീയ, സാംസ്കാരികപ്രവർത്തനങ്ങൾ പൂർവാധികം ശക്തിയോടെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.