കോഴിക്കോട്: സത്യം വിളിച്ചുപറയുന്നതിെൻറ പേരിലുള്ള ഭീഷണി ഭയക്കുന്നില്ലെന്നും പ്രത്യാഘാതം നേരിടുമെന്നും പ്രമുഖ അന്വേഷണാത്മക പത്രപ്രവർത്തക രോഹിണി സിങ്. ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് അമിത് ഷായുടെ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ‘ദ വയർ’ പുറത്തുവിട്ട എക്സ്ക്ലൂസിവ് വാർത്തയുടെ പശ്ചാത്തലത്തിൽ ‘മാധ്യമം ആഴ്ചപ്പതിപ്പി’ന് അനുവദിച്ച അഭിമുഖത്തിലാണ് അവർ നിലപാട് വ്യക്തമാക്കിയത്.
‘‘ചെറിയൊരളവിലെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ഭീതിയുണ്ട്. വിവരങ്ങള്‍ കൈവശമുള്ള ധാരാളം നല്ല റിപ്പോര്‍ട്ടര്‍മാരെ എനിക്കറിയാം. എന്നാല്‍, അവരുടെ കൈവശമുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചുവരുന്നില്ല. ഇതിെൻറ ഉത്തരവാദിത്തം എഡിറ്റര്‍മാര്‍ക്കാണ്. പേടിച്ചിരിക്കാൻ എന്നെ കിട്ടില്ല. അങ്ങനെയെങ്കിൽ പിന്നെ ജീവിതംതന്നെ അവസാനിപ്പിക്കേണ്ടിവരും’’ -അവർ പറഞ്ഞു. റോബർട്ട് വാദ്രയുടെ ഭൂമി ഇടപാട് പുറത്തുകൊണ്ടുവന്നതിെൻറ വിശദാംശങ്ങളും ഹസനുൽ ബന്നയുമായി നടത്തിയ അഭിമുഖത്തിലുണ്ട്.
സമാന്തര മാധ്യമ സംസ്കാരത്തിന് തുടക്കംകുറിച്ച ‘ദ വയറി’െൻറ സ്ഥാപക എഡിറ്റർ എം.കെ. വേണുവുമായുള്ള അഭിമുഖവും പുതിയ പതിപ്പിലുണ്ട്. തൃപ്പൂണിത്തുറയിൽ, മതംമാറിയവരെ പീഡനങ്ങൾക്ക് വിധേയമാക്കിയ വിവാദ യോഗാ കേന്ദ്രത്തെ സംബന്ധിച്ച വാർത്ത പുറത്തുകൊണ്ടുവന്ന മീഡിയവൺ ലേഖിക ശബ്ന സിയാദിെൻറ അനുഭവങ്ങളും തിങ്കളാഴ്ച വിപണിയിലെത്തുന്ന ആഴ്ചപ്പതിപ്പിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.